ലോഡ്സ്: ക്രിക്കറ്റ് ലോകത്തിന്റെ പുതിയ രാജാക്കന്മാരാരെന്ന് ഇന്നറിയാം. മെയ് 30ന് ഓവലില്‍ തുടങ്ങിയ ക്രിക്കറ്റ് മാമാങ്കം ഇന്ന് തറവാട്ടില്‍ എത്തി നില്ക്കുമ്പോള് അവശേഷിക്കുന്നത് രണ്ട് ടീമുകളാണ് ഇംഗ്ലണ്ടും ന്യൂസീലന്‍ഡും. കഴിഞ്ഞ രണ്ട് തവണയും ആതിഥേയരാണ് ലോകകപ്പ് നേടിയത് എന്നത് ഇംഗ്ലണ്ടിന് പ്രതീക്ഷ നല്‍കുന്നതാണ്.
ടൂര്‍ണമെന്റ് തുടങ്ങുംമുമ്പ് തന്നെ ഫേവറിറ്റുകളായിരുന്നു ഇംഗ്ലണ്ട്. ഇപ്പോള്‍ കലാശപ്പോരില്‍ എത്തി നില്‍ക്കുമ്പോഴും മുന്‍തൂക്കം അവര്‍ക്ക് തന്നെ. ഓപ്പണിങ്ങില്‍ ജേസണ്‍ റോയും ജോണി ബെയര്‍സ്റ്റോയും. പിന്നാലെ ജോ റൂട്ട്, ഓയിന്‍ മോര്ഗന്, ജോസ് ബട്ലര്, ബെന്‍ സ്റ്റോക്സ് എന്നിവരടങ്ങിയ മധ്യനിര. ഈ ബാറ്റിങ്ങ് ശക്തിയെ വെല്ലുവിളിക്കാന്‍ പോന്ന വൈഭവം ആര്‍ക്കുണ്ടെന്നാണ് ഇംഗ്ലീഷ് ആരാധകര്‍ ചങ്കുറപ്പോടെ ചോദിക്കുന്നത്. എത്ര ഉയര്‍ന്ന സ്കോര്‍ എതിരാളികള്‍ നേടിയാലും പിന്തുടര്ന്ന് ജയിക്കാന്‍ കഴിയുമെന്ന് ഇംഗ്ലീഷുകാര്‍ പറയുന്നത് വെറുതെയല്ല.
Also Read: 'വീഴാതിരിക്കാന്‍, ഉയരെ പറക്കാന്‍'; കലാശപ്പോരാട്ടത്തിനു മുന്‍പ് കിവികളുടെ പരിശീലനം
ജോഫ്ര ആര്‍ച്ചര്‍ നയിക്കുന്ന പേസ് നിര ഓസീസിന്റെ ഹൃദയം തകര്‍ക്കത്തത് രണ്ട് ദിവസം മുമ്പ് മാത്രം. ലോഡ്സിലെ പിച്ചിന്റെ പച്ചപ്പ് കണ്ട് ഇന്നും ആര്‍ച്ചറും മാര്‍ക്ക് വുഡും പ്ലങ്കെറ്റുമെല്ലാം ചിരിക്കുന്നുണ്ടാകും. ഇതിന് മുമ്പ് മൂന്ന തവണ ഫൈനലില്‍ എത്തിയപ്പോഴും തോല്‍വിയായിരുന്നു ഫലമെന്ന ചരിത്രമൊക്കെ ഇംഗ്ലീഷ് സംഘം മറന്നു കഴിഞ്ഞു.
ആദ്യ കിരീടം ലക്ഷ്യമിട്ട് ലോഡ്സില്‍ ഇംഗ്ലീഷ്പ്പട ഇറങ്ങുമ്പോള്‍ ആവേശം അതിരുകടക്കുമെന്നുറപ്പാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Australia Cricket team, England Cricket team, ICC Cricket World Cup 2019, ICC World Cup 2019, New zealand cricket