ലോഡ്സ്: ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ ന്യൂസീലന്‍ഡിന് രണ്ടാംവിക്കറ്റ് നഷ്ടമായി. നായകന് കെയ്ന്‍ വില്യംസണിന്റെ വിക്കറ്റാണ് രണ്ടാമതായി വീണിരിക്കുന്നത്. 53 പന്തില്‍ 30 റണ്‍സെടുത്ത താരത്തെ പ്ലങ്കറ്റാണ് വീഴ്ത്തിയത്. സ്കോര്‍ ബോര്‍ഡില്‍ 103 റണ്‍സുള്ളപ്പോഴാണ് വില്യംസണ് മടങ്ങിയത്. നേരത്തെ 19 റണ്‍സ് നേടിയ ഗുപ്ടിലിനെ വോക്സും മടക്കിയിരുന്നു.
മത്സരം 23 ഓവര്‍ പിന്നിടുമ്പോള്‍ 103 ന് 2 എന്ന നിലയിലാണ് കിവികള്‍. ഓപ്പണറെ നഷ്ടമായശേഷം കരുതലോടെയായിരുന്നു വില്യംസണും നിക്കോള്‍സും ചേര്‍ന്ന് സ്കോര്‍ ഉയര്‍ത്തിയത്. 47 റണ്‍സോടെ നിക്കോള്‍സും റോസ് ടെയ്ലറുമാണ് ക്രീസില്‍. കന്നികീരീടം ലക്ഷ്യമിട്ടാണ് ഇരുടീമുകളും ലോഡ്സില്‍ ഇറങ്ങിയിരിക്കുന്നത്. ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാം ഫൈനലാണ് ന്യൂസീലന്‍ഡിനിത്.
Also Read: 'ഇതാണെടാ നായകന്'; ലോകകപ്പ് ചരിത്രത്തില്‍ ഇടംപിടിച്ച് വില്യംസണ്; നേടിയത് ഈ റെക്കോര്‍ഡ്
കഴിഞ്ഞ രണ്ട് തവണയും ആതിഥേയരാണ് ലോകകപ്പ് നേടിയത് എന്നത് ഇംഗ്ലണ്ടിന് പ്രതീക്ഷ നല്‍കുന്നതാണ്. ടൂര്‍ണമെന്റ് തുടങ്ങുംമുമ്പ് തന്നെ ഫേവറിറ്റുകളായിരുന്നു ഇംഗ്ലണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Australia Cricket team, England Cricket team, ICC Cricket World Cup 2019, ICC World Cup 2019, New zealand cricket