• News
  • World Cup 2019
  • Sports
  • Films
  • Budget 2019
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ICC World Cup 2019: ലോകകപ്പ് ടീമുകൾക്ക് മുന്നറിയിപ്പുമായി അഫ്ഗാൻ; പാകിസ്ഥാനെ അട്ടിമറിച്ചു

ICC World Cup 2019 | ലോകകപ്പ് സന്നാഹ മത്സരങ്ങളിൽ അഫ്ഗാനിസ്ഥാനും ദക്ഷിണാഫ്രിക്കയ്ക്കും ജയം.

news18
Updated: May 25, 2019, 9:09 AM IST
ICC World Cup 2019: ലോകകപ്പ് ടീമുകൾക്ക് മുന്നറിയിപ്പുമായി അഫ്ഗാൻ; പാകിസ്ഥാനെ അട്ടിമറിച്ചു
AfghanVsPakistan_worldcup
news18
Updated: May 25, 2019, 9:09 AM IST
ലണ്ടൻ: ലോകകപ്പ് ടീമുകൾക്ക് മുന്നറിയിപ്പുമായി അഫ്ഗാനിസ്ഥാൻ. ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹമത്സരത്തിൽ പാകിസ്ഥാനെതിരെ അഫ്ഗാനിസ്ഥാൻ അട്ടിമറി ജയം സ്വന്തമാക്കി. പാകിസ്ഥാൻ ഉയർത്തിയ 263 റൺസിന്‍റെ വിജയലക്ഷ്യം മൂന്നു വിക്കറ്റും രണ്ടു പന്തും ശേഷിക്കെ അഫ്ഗാനിസ്ഥാൻ മറികടക്കുകയായിരുന്നു. 74 റൺസെടുത്ത ഹഷ്മത്തുള്ള ഷാഹിദിയുടെയും 49 റൺസെടുത്ത ഹസ്രത്തുള്ള സസായുടെയും മിന്നും പ്രകടനമാണ് അഫ്ഗാനിസ്ഥാനെ വിജയത്തെലെത്തിച്ചത്.

ആദ്യം ബാറ്റു ചെയ്ത പാകിസ്ഥാൻ ബബർ അസമിന്‍റെ സെഞ്ചുറി മികവിലാണ് പാകിസ്ഥാൻ 262 റൺസെടുത്തത്. മൂന്നു വിക്കറ്റെടുത്ത മുഹമ്മദ് നബിയുടെയും രണ്ടു വിക്കറ്റെടുത്ത റാഷിദ് ഖാന്‍റെയും മികവിൽ പാകിസ്ഥാൻ 47.3 ഓവറിൽ 262 റൺസിന് പുറത്താകുകയായിരുന്നു. ബാബർ അസമിന് പുറമെ 44 റൺസെടുത്ത ഷൊയ്ബ് മാലിക്കും 32 റൺസെടുത്ത ഇമാം ഉൾ ഹഖുമാണ് പാക് നിരയിൽ തിളങ്ങിയത്. 108 പന്ത് നേരിട്ട ബാബർ അസം 10 ഫോറുകളുടെയും രണ്ടു സിക്സറുകളുടെയും അകമ്പടിയോടെയാണ് 112 റൺസെടുത്തത്.

'ഇംഗ്ലീഷ് മണ്ണില്‍ കോഹ്‌ലിക്ക് ഇന്ന് ആദ്യ പരീക്ഷ' സന്നാഹ മത്സരത്തില്‍ ഇന്ത്യ ന്യൂസിലന്‍ഡിനെ നേരിടും

മറ്റൊരു സന്നാഹ മത്സരത്തിൽ ദക്ഷിണാഫ്രിക്ക റൺസിന് ശ്രീലങ്കയെ തോൽപ്പിച്ചു. ദക്ഷിണാഫ്രിക്ക ഉയർത്തിയ 339 റൺസ് വിജയലക്ഷ്യം തേടി ബാറ്റുചെയ്ത ശ്രീലങ്ക 42.3 ഓവറിൽ 251 റൺസിന് പുറത്തായി. 87 റൺസെടുത്ത നായകൻ ദിമുത് കരുണരത്നെയും 64 റൺസെടുത്ത എയ്ഞ്ചലോ മാത്യൂസുമാണ് ലങ്കൻ നിരയിൽ തിളങ്ങിയത്. ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി ആൻഡ്ലെ ഫെൽകുവായോ നാലു വിക്കറ്റെടുത്തു.

ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്ക 50 ഓവറിൽ ഏഴിന് 338 റൺസെടുത്തു. 88 റൺസെടുത്ത നായകൻ ഫാഫ് ഡുപ്ലെസിസും 65 റൺസെടുത്ത ഹാഷിം ആംലയുമാണ് ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി ബാറ്റിങ്ങിൽ തിളങ്ങിയത്.
First published: May 25, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...