• HOME
  • »
  • NEWS
  • »
  • sports
  • »
  • ICC World Cup 2019: പ്രാഥമിക റൗണ്ടിൽ ഇന്ത്യയ്ക്ക് ഇന്ന് അവസാനമത്സരം

ICC World Cup 2019: പ്രാഥമിക റൗണ്ടിൽ ഇന്ത്യയ്ക്ക് ഇന്ന് അവസാനമത്സരം

കഴിഞ്ഞ 10 ദിവസത്തിനിടെ നാലാം മത്സരമാണ് കോലിപ്പടക്കിത്.

ടീം ഇന്ത്യ

ടീം ഇന്ത്യ

  • Last Updated :
  • Share this:
    ലണ്ടൻ: ലോകകപ്പിൽ ഇന്ത്യയ്ക്ക് ഇന്ന് പ്രാഥമിക റൗണ്ടിലെ അവസാന മത്സരം. ലീഡ്സിൽ നടക്കുന്ന മത്സരത്തിൽ ശ്രീലങ്കയാണ് ഇന്ത്യയുടെ എതിരാളികൾ. ലീഗ് ഘട്ടത്തിൽ ഒന്നാം സ്ഥാനക്കാരായി ഇന്ത്യക്ക് സെമിയിലേക്ക് മുന്നേറാനാകുമോ എന്ന് ഇന്നറിയാം.

    സെമി ബർത്ത് ഉറപ്പിച്ച ഇന്ത്യയ്ക്ക് ഇനി അടുത്ത ലക്ഷ്യം ലീഗ് ഘട്ടത്തിലെ ഒന്നാം സ്ഥാനമാണ്. അതിന് ഇന്ന് ശ്രീലങ്കയെ തോൽപിച്ചാൽ മാത്രം പോരാ. മാഞ്ചസ്റ്ററിൽ വൈകുന്നേരം ദക്ഷിണാഫ്രിക്ക ഓസ്ട്രേലിയയെ വീഴ്ത്തുകയും വേണം. ഒന്നാമൻമാരായാൽ സെമിയിൽ നേരിടേണ്ടത് ന്യുസീലൻഡിനെയാണ്, അല്ലെങ്കിൽ ഇംഗ്ലണ്ട്.

    കഴിഞ്ഞ 10 ദിവസത്തിനിടെ നാലാം മത്സരമാണ് കോലിപ്പടക്കിത്. ബാറ്റിംഗിൽ ശക്തി കേന്ദ്രങ്ങളായി രോഹിതും കോലിയുമുണ്ട്. മധ്യനിരയിൽ കഴിഞ്ഞ മത്സരത്തിലെ അതേ സംഘം തന്നെയിറങ്ങാനാണ് സാധ്യത. സ്ട്രൈക്ക് റേറ്റിനെച്ചൊല്ലിയുള്ള ആശങ്കകൾക്ക് ധോണിയും രാഹുലും ഇന്ന് വിരാമമിട്ടാൽ ടീമിന് ഗുണമാകും.

    'എല്ലാ കള്ളന്മാരുടെ പേരിലും മോദി ഉണ്ട്' പരാമർശത്തിൽ രാഹുൽ ഗാന്ധി ഇന്ന് കോടതിയിൽ

    ലീഡ്സിലെ കഴിഞ്ഞ മത്സരത്തിൽ അഫ്ഗാൻ സ്പിന്നർമാർക്ക് ടേൺ കിട്ടിയിരുന്നത് പരിഗണിച്ച് ഇന്ത്യയും രണ്ട് സ്പിന്നർമാരിലേക്ക് മടങ്ങിപ്പോയാൽ ഭുനേശ്വർ വീണ്ടും പുറത്തിരിക്കേണ്ടി വരും. ഇനിയൊന്നും നഷ്ടപ്പെടാനില്ലാത്തവരാണ് ശ്രീലങ്ക. അതുകൊണ്ടുതന്നെ സമ്മർദവുമില്ല. ഏതിരാളികൾ നേർക്കുനേർ വന്ന അവസാന 15 ഏകദിനങ്ങളിൽ 12ലും ജയിച്ചത് ഇന്ത്യയാണ്.

    First published: