നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ICC World Cup 2019: സന്നാഹ മത്സരത്തിലെ തോല്‍വിക്ക് പകരം വീട്ടാന്‍ ഇന്ത്യ നാളെ ന്യുസിലന്‍ഡിനെതിരെ

  ICC World Cup 2019: സന്നാഹ മത്സരത്തിലെ തോല്‍വിക്ക് പകരം വീട്ടാന്‍ ഇന്ത്യ നാളെ ന്യുസിലന്‍ഡിനെതിരെ

  സന്നാഹമത്സരത്തില്‍ ഇന്ത്യയെ കീഴടക്കിയെന്ന മുന്‍തൂക്കമുണ്ട് കിവീസിന്

  india newzland

  india newzland

  • News18
  • Last Updated :
  • Share this:
   നോട്ടിങ്ഹാം: ലോകകപ്പില്‍ തുടര്‍ച്ചയായ മൂന്നാംജയം തേടി ഇന്ത്യ നാളെയിറങ്ങും. പോയിന്റ് പട്ടികയില്‍ ഒന്നാമതുള്ള ന്യൂസിലന്‍ഡാണ് എതിരാളികള്‍. സന്നാഹ മത്സരത്തിലെ തോല്‍വിയ്ക്ക പകരം വീട്ടുകയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. മത്സരത്തിന് മഴ വില്ലനാകുമോയെന്ന സംശയം നിലനില്‍ക്കുന്നുണ്ട്.

   ആത്മവിശ്വാസത്തിന്റെ നെറുകയിലാണ് ഇരുടീമുകളും. സന്നാഹമത്സരത്തില്‍ ഇന്ത്യയെ കീഴടക്കിയെന്ന മുന്‍തൂക്കമുണ്ട് കിവീസിന്. മറുവശത്ത് ഓസീസിനെ കീഴടക്കിയ ആവേശമടങ്ങിയിട്ടില്ല ടീം ഇന്ത്യക്ക്.
   ബാറ്റിങ്ങില്‍ മുന്‍നിര അപാരഫോമിലാണ്. പക്ഷെ ധവാനില്ലെന്ന തിരിച്ചറിവ് ടീമിനെ വല്ലാതെ വലയ്ക്കുന്നുണ്ട്. ഓസീസിനെ തോല്‍പ്പിക്കുന്നതില്‍ നിര്‍ണായകമായത് സെഞ്ച്വറിയടിച്ച ധവാന്റെ കളിമികവാണ്.

   Also Read: ശിഖർ ധവാൻ മാത്രമല്ല; ഈ ലോകകപ്പിൽ പരുക്കേറ്റ താരങ്ങൾ ഇവരാണ്

   ധവാന്റെ അഭാവത്തില്‍ രോഹിത്തിനൊപ്പം രാഹുലാകും ഓപ്പണറായെത്തുക. കോഹ്‌ലിയുടെ മൂന്നാംനമ്പറില്‍ മാറ്റമുണ്ടാവില്ല. രാഹുലിന് പകരം നാലാംനമ്പരിലാരെത്തുമെന്നതാണ് ഇന്ത്യയെ അലട്ടുന്നത്. വിജയ്ശങ്കറോ ദിനേശ് കാര്‍ത്തികോ ജഡേജയോ ആകാം പുതിയ താരം. മധ്യനിരയില്‍ ഹര്‍ദികും ധോണിയും കേദാര്‍ജാദവും ഉറപ്പാണ്.ബൗളിംഗില്‍ ബൂമ്രയും ഭുവനേശ്വറും തിളങ്ങുന്നുണ്ട്.

   ഹര്‍ദിക് മോശമല്ലാതെ പന്തെറിയുന്നതിനാല്‍ മൂന്നാം പേസറായി ഷമിയെ പരിഗണിക്കാനിടയില്ല. ടീമിന്റെ സ്പിന്‍ നിരയും കരുത്തുറ്റതാണ്. മറുവശത്ത് കിവികളുടെ ബാറ്റിങ്ങും മികച്ചതാണ്. ഗുപ്റ്റിലും കോളിന്‍ മണ്‍റോയും പൂര്‍ണമികവിലേക്ക് എത്തിയിട്ടില്ലെന്നതാണ് ഇന്ത്യക്ക് ആശ്വാസമേകുന്നത്. മൂന്നാംനമ്പറില്‍ കെയ്ന്‍ വില്യംസന്‍ ടീമിന്റെ വിശ്വസ്തനാണ്.

   റോസ് ടെയ്‌ലറും അപാര ഫോമിലാണ്. താരത്തിന് പിന്തുണയുമായി ടോം ലാതവുമുണ്ട്. നീഷാമും ഗ്രാന്റ്‌ഹോമും ഓള്‍റൗണ്ടര്‍മാരായി തിളങ്ങുന്നുണ്ട്. കിവികളുടെ പേസര്‍മാരാണ് ഏറ്റവും അപകടകാരികള്‍. ട്രെന്റ് ബോള്‍ട്ടിനെയും മാറ്റ് ഹെന്‍ട്രിയേയും ഫെര്‍ഗൂസനെയും ഇന്ത്യന്‍ മുന്‍നിര നേരിടുന്നതെങ്ങനെയെന്നതാണ് കാത്തിരുന്ന് കാണേണ്ടത്.

   First published:
   )}