മാഞ്ചസ്റ്റര്‍: ലോകകപ്പിനു മുന്‍പ് കിരീട സാധ്യത കല്‍പ്പിച്ചിരുന്ന നാലു ടീമുകള്‍ തന്നെയാണ് സെമിഫൈനലില്‍ ഇടംപിടിച്ചിരിക്കുന്നത്. ഇന്നലെ നടന്ന അവസാന ലീഗ് മത്സരത്തോടെയാണ് സെമി ഫൈനല്‍ ലൈനപ്പ് പുറത്തുവന്നത്. പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തിയ ഇന്ത്യയ്ക്ക് നാലാം സ്ഥാനക്കാരായ ന്യൂസീലാന്‍ഡാണ് എതിരാളികള്‍. ഓസ്ട്രേലിയ ദക്ഷിണാഫ്രിക്കയോട് തോറ്റതോടെയാണ് ലീഗില്‍ ഇന്ത്യ ഒന്നാംസ്ഥാനത്തെത്തിയത്.
ചൊവ്വാഴ്ച മാഞ്ചസ്റ്ററിലാണ് ഇന്ത്യയുടെ സെമി പോരാട്ടം. രണ്ടാംസെമിയില്‍ ഓസ്ട്രേലിയ ഇംഗ്ലണ്ടിനെ നേരിടും. ജൂലൈ 9 ചൊവ്വാഴ്ചയാണ് മാഞ്ചസ്റ്ററിലെ ഇന്ത്യ ന്യൂസീലന്‍ഡ് പോരാട്ടം. ഈ ലോകകപ്പില്‍ മാഞ്ചസ്റ്ററില്‍ കളിച്ച രണ്ടുകളികളും ഇന്ത്യ ജയിച്ചിരുന്നു. വിന്‍ഡീസിനെയും പാകിസ്ഥാനെയുമാണ് ഇന്ത്യ സെമി വേദിയില്‍ തോല്‍പ്പിച്ചുവിട്ടത്.
ലീഗില്‍ ഇന്ത്യ-ന്യൂസീലന്‍ഡ് മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. സെമി നടക്കേണ്ട 9നും റിസര്‍വ് ദിനമായ 10നും മാഞ്ചസ്റ്ററില്‍ മഴപെയ്യാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാപ്രവചനം. രണ്ടുദിവസവും മഴ കളി തടസപ്പെടുത്തിയാല്‍ ലീഗില്‍ ആദ്യസ്ഥാനത്ത് വന്നവര്‍ ഫൈനലിലെത്തും. അങ്ങനെയെങ്കില്‍ ഇന്ത്യ കലാശപോരാട്ടം കളിക്കും.
രണ്ടാംസെമി പോയിന്റ് പട്ടികയിലെ രണ്ടാംസ്ഥാനക്കാരായ ഓസ്ട്രേലിയയും മൂന്നാംസ്ഥാനക്കാരായ ഇംഗ്ലണ്ടും തമ്മിലാണ്. 11 വ്യാഴാഴ്ച ബെര്‍മിംഗ്ഹാമിലാണ് മത്സരം. 14 ഞായറാഴ്ച ലോര്‍ഡ്സിലാണ് കിരീടപ്പോരോട്ടം നടക്കുക.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.