• News
  • World Cup 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

'ഇംഗ്ലീഷ് മണ്ണില്‍ കോഹ്‌ലിക്ക് ഇന്ന് ആദ്യ പരീക്ഷ' സന്നാഹ മത്സരത്തില്‍ ഇന്ത്യ ന്യൂസിലന്‍ഡിനെ നേരിടും

ലോകകപ്പിനു മുന്നോടിയായി രണ്ട് സന്നാഹ മല്‍സരങ്ങളാണ് ഇന്ത്യ കളിക്കുന്നത്

news18
Updated: May 25, 2019, 8:37 AM IST
'ഇംഗ്ലീഷ് മണ്ണില്‍ കോഹ്‌ലിക്ക് ഇന്ന് ആദ്യ പരീക്ഷ' സന്നാഹ മത്സരത്തില്‍ ഇന്ത്യ ന്യൂസിലന്‍ഡിനെ നേരിടും
india newzland
news18
Updated: May 25, 2019, 8:37 AM IST
കെന്നിങ്ടന്‍ ഓവല്‍: മൂന്നാം ലോകകപ്പ് ലക്ഷ്യമിട്ട് ഇംഗ്ലണ്ടിലെത്തിയ വിരാട് കോഹ്‌ലിയും സംഘവും ഇന്ന് ആദ്യ സന്നാഹ മത്സരത്തിനിറങ്ങും. ഇന്ത്യന്‍ സമയം വൈകീട്ട് മൂന്ന് മണിക്ക് കെന്നിങ്ടന്‍ ഓവലിലാണ് മല്‍സരം. ഇംഗ്ലണ്ടില്‍ വിമാനമിറങ്ങിയ ഇന്ത്യന്‍ ടീം ഒരു ദിവസത്തെ വിശ്രമത്തിന് ശേഷം പരിശീലനം തുടങ്ങിയിരുന്നു.

ലോകകപ്പിനു മുന്നോടിയായി രണ്ട് സന്നാഹ മല്‍സരങ്ങളാണ് ഇന്ത്യ കളിക്കുന്നത്. ഇന്ന് ന്യൂസിലന്‍ഡിനെയും 28 ന് ബംഗ്‌ളാദേശിനെയുമാണ് കോഹ്‌ലിപ്പടയുടെ മത്സരങ്ങള്‍. ന്യുസിലന്‍ഡിനെതിരെ അടുത്തിടെ നടന്ന മല്‍സരങ്ങളില്‍ നേടിയ മികച്ച വിജയം ഇന്നും ആവര്‍ത്തിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ. ജൂണ്‍ 5 ന് ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയാണ് ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മല്‍സരം. ഇത്തവണ ലോകകപ്പ് നേടാന്‍ സാധ്യത കല്‍പിക്കുന്ന ഇന്ത്യക്ക് ലോകത്തെ മികച്ച ബാറ്റിങ് നിരയാണുള്ളത്.

Also Read: ലോകകപ്പിന് മണിക്കൂറുകള്‍ ശേഷിക്കെ ഇംഗ്ലണ്ടിന് കനത്ത തിരിച്ചടി; ആതിഥേയരുടെ നായകന് പരുക്ക്

ബൗളിങ്ങ് നിരയും കരുത്തുറ്റതാണ്. ഭാഗ്യത്തിന്റെ പിന്തുണ കൂടി ലഭിച്ചാല്‍ മൂന്നാം തവണയും ഇന്ത്യ കപ്പില്‍ മുത്തമിടും. ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ശിഖര്‍ ധവാനും മൂന്നാം നമ്പറില്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും ഒരുമിച്ചു തിളങ്ങിയാല്‍ ഏത് എതിരാളികള്‍ക്കും മറികടക്കാന്‍ കടുപ്പമുള്ള ടീമാകും ഇന്ത്യ.

നാലാം നമ്പറിലേക്ക് നിശ്ചയിച്ച വിജയ് ശങ്കര്‍ ഫോമിലല്ല എന്നതാണ് ടീമിന്റെ ആശങ്ക. ആ സ്ഥാനത്തേക്ക് ധോണിക്ക് പ്രമോഷന്‍ നല്‍കിയാല്‍ പിന്‍നിര സമ്മര്‍ദത്തിലാകും. അതിനാല്‍ കെ എല്‍ രാഹുല്‍, ദിനേഷ് കാര്‍ത്തിക് എന്നിവരിലൊരാളാകും നാലാം നമ്പറില്‍ എത്തുക. ജസ്പ്രിത് ബുംമ്ര, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍ പേസ് ത്രയവും യുസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ സ്പിന്‍ത്രവും എതിരാളിയുടെ ഉറക്കം കെടുത്താന്‍ പോന്നതാണ്. പവര്‍ ഹിറ്റിങ്ങില്‍ മുന്നിലുള്ള ഹാര്‍ദിക് ബോളിങ്ങിലും മിന്നിയാല്‍ ടീമിന് കാര്യങ്ങള്‍ എളുപ്പമാകും.

First published: May 25, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...