ICC World cup 2019: നിരാശ ബാക്കി; പാഴായത് ജഡേജയുടെ ഒറ്റയാൾ പോരാട്ടം

അപ്രാപ്യമെന്ന് തോന്നിച്ച ലക്ഷ്യത്തിനടുത്തേക്ക് ഇന്ത്യയെ എത്തിച്ചത് ജഡേജയുടെ തകർപ്പൻ ബാറ്റിങ്ങായിരുന്നു

news18
Updated: July 10, 2019, 7:32 PM IST
ICC World cup 2019: നിരാശ ബാക്കി; പാഴായത് ജഡേജയുടെ ഒറ്റയാൾ പോരാട്ടം
jadeja
  • News18
  • Last Updated: July 10, 2019, 7:32 PM IST
  • Share this:
മാഞ്ചസ്റ്റർ: ആദ്യ മത്സരങ്ങളിൽ പുറത്തിരുത്തിയതിൽ ടീം മാനേജ്മെന്‍റ് ഇപ്പോൾ പശ്ചാത്തപിക്കുന്നുണ്ടാകണം. വൻ തോൽവിയിലേക്ക് പോകുകയായിരുന്ന ടീം ഇന്ത്യയ്ക്ക് പ്രതീക്ഷ നൽകിയത് രവീന്ദ്ര ജഡേജ നടത്തിയ ഒറ്റയാൾ പോരാട്ടമായിരുന്നു. എന്നാൽ 59 പന്തിൽ 77 റൺസെടുത്ത ജഡേജ 48-ാം ഓവറിലായിരുന്നു പുറത്തായത്. നാലു സിക്സറും നാലു ബൌണ്ടറികളും ഉൾപ്പെടുന്നതായിരുന്നു ഇന്നിംഗ്സ്.
അപ്രാപ്യമെന്ന് തോന്നിച്ച ലക്ഷ്യത്തിനടുത്തേക്ക് ഇന്ത്യയെ എത്തിച്ചത് ജഡേജയുടെ തകർപ്പൻ ബാറ്റിങ്ങായിരുന്നു.

അഞ്ചിന് 71 എന്ന നിലയിൽ തോൽവിയിലേക്ക് കൂപ്പുകുത്തവെയായിരുന്നു ജഡേജ ക്രീസിലെത്തിയത്. എന്നാൽ തുടക്കം മുതൽ ആക്രമിച്ചു കളിച്ച ജഡേജ കിവി ബൌളർമാരെ തരംകിട്ടിയപ്പോഴൊക്കെ തല്ലിച്ചതച്ചു. പേസെന്നോ സ്പിന്നെന്നോ വ്യത്യാസമില്ലാതെയായിരുന്നു ജഡേജയുടെ ആക്രമണം. മറുവശത്ത് മുൻ നായകൻ എം.എസ് ധോണിയെ സാക്ഷിയാക്കിയായിരുന്നു ജഡേജയുടെ ബാറ്റിങ്ങ്. എന്നാൽ അദ്ദേഹം പുറത്തായതോടെ എല്ലാം തകർന്നടിയുകയായിരുന്നു. 49-ാം ഓവറിലെ ആദ്യ പന്ത് ധോണി സിക്സർ പറത്തി പ്രതീക്ഷ കാത്തെങ്കിലും വൈകാതെ അദ്ദേഹം റണ്ണൌട്ടായത് തിരിച്ചടിയായി.

നേരത്തെ ഫീൽഡിലും തകർപ്പൻ പ്രകടനമാണ് ജഡേജ് നടത്തിയത്. മൂന്നു ക്യാച്ചും ഒരു റണ്ണൌട്ടുമായാണ് അദ്ദേഹം ഫീൽഡിങ്ങിൽ തിളങ്ങിയത്. ആദ്യ മത്സരങ്ങളിൽ ജഡേജയ്ക്ക് ടീമിൽ അവസരം നൽകിയിരുന്നില്ല. ഇതിനെതിരെ സച്ചിൻ ഉൾപ്പടെയുള്ളവർ വിമർശനം ഉന്നയിച്ചിരുന്നു.
First published: July 10, 2019, 7:32 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading