നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • തോൽവിക്ക് എട്ടു കാരണങ്ങൾ; എം.ബി. രാജേഷ് പറയുന്നു

  തോൽവിക്ക് എട്ടു കാരണങ്ങൾ; എം.ബി. രാജേഷ് പറയുന്നു

  സെമിഫൈനലിലെ തോൽവി ഏതൊരു ശരാശരി ക്രിക്കറ്റ് പ്രേമിയുടെ മനസ്സിലും ചില ചോദ്യങ്ങൾ ഉയർത്താതിരിക്കില്ല...

  MB Rajesh

  MB Rajesh

  • News18
  • Last Updated :
  • Share this:
   ലോകകപ്പിൽ ന്യൂസിലാൻഡിനെതിരായ സെമിഫൈനലിലെ തോൽവി ആരാധകരെ ഏറെ നിരാശപ്പെടുത്തുന്നതായിരുന്നു. ക്യാപ്റ്റനും ടീം മാനേജ്മെന്‍റും വരുത്തിയ പിഴവുകളാണ് തോൽവിക്ക് ഇടയാക്കിയതെന്ന വിമർശനം മുൻതാരങ്ങളും കളിവിദഗ്ദരും ഉയർത്തുന്നുണ്ട്. ഇന്ത്യയുടെ തോൽവി ഏതൊരു ക്രിക്കറ്റ് പ്രേമികളുടെ മനസിലും ചില ചോദ്യങ്ങൾ ഉയർത്തുമെന്നാണ് പാലക്കാട് മുൻ എം.പിയും സിപിഎം നേതാവുമായ എം.ബി. രാജേഷ് പറയുന്നത്.

   അതേക്കുറിച്ചുള്ള എം.ബി. രാജേഷിന്‍റെ ഫേസ്ബുക്ക് പോസ്റ്റിലേക്ക്...

   സെമിഫൈനലിലെ തോൽവി ഏതൊരു ശരാശരി ക്രിക്കറ്റ് പ്രേമിയുടെ മനസ്സിലും ചില ചോദ്യങ്ങൾ ഉയർത്താതിരിക്കില്ല.
   1.നിർണായകമായ മൽസരത്തിൽ വെറും അഞ്ച് ബൗളർമാരെ മാത്രം വെച്ച് കളിച്ചത്
   2 അത്യുജ്ജലമായ ഫോമിൽ ബൗൾ ചെയ്തിരുന്ന മുഹമ്മദ് ഷമിയെ സെമിഫൈനലിൽ പുറത്തിരുത്തിയത്
   3. കൂടുതൽ റൺ വഴങ്ങിയ ചെഹലിനെ ഈ സുപ്രധാന മൽസരത്തിൽ കളിപ്പിച്ചത്
   4.നിർണായകമായ മൽസരത്തിൽ ഈ ലോകകപ്പിൽ ഇതുവരെ കളിക്കാതിരുന്ന ദിനേഷ് കാർത്തിക്കിനെ പരീക്ഷിച്ചത്
   5. രവീന്ദ്ര ജഡേജക്ക് ഇതുവരെ അവസരം നൽകാതിരുന്നത്‌
   6.ബൗളർമാർ അഞ്ച് മാത്രം, എന്നാൽ ഒരേ സമയം മുന്ന് വിക്കറ്റ് കീപ്പർമാരെ കളിപ്പിച്ചതിന്റെ യുക്തി
   7. പിച്ചിന്റെ സ്വഭാവം ശരിയായി മനസ്സിലാക്കാൻ രണ്ടു ദിവസത്തെ സാവകാശം കിട്ടിയിട്ടും ആദ്യത്തെ പത്തോ വർ അതിജീവിക്കാനുള്ള ക്ഷമ ഇന്ത്യൻ ടോപ് ഓർഡറിന് ഇല്ലാതെ പോയത്
   8. സർവ്വോപരി ,ശക്തമായ വെല്ലുവിളി നേരിട്ട രണ്ട് ടീമുകൾക്കെതിരെയും - ഇംഗ്ലണ്ടും ന്യൂസിലാൻറും- പരാജയപ്പെട്ട വിഖ്യാതമായ ഇന്ത്യൻ ടീമിന്റെ ദൗർബല്യം

   ICC World cup 2019: പിഴച്ചത് കോഹ്ലിയുടെ ആ തീരുമാനം; സച്ചിനും പറയുന്നു

   (അഭിപ്രായം വ്യക്തിപരം)
   First published:
   )}