• HOME
  • »
  • NEWS
  • »
  • sports
  • »
  • 'ബംഗ്ലാ കടുവകളെ കൂട്ടിലാക്കി ഇന്ത്യ സെമിയില്‍' നീലപ്പടയുടെ ജയം 28 റണ്‍സിന്

'ബംഗ്ലാ കടുവകളെ കൂട്ടിലാക്കി ഇന്ത്യ സെമിയില്‍' നീലപ്പടയുടെ ജയം 28 റണ്‍സിന്

ഭേദപ്പെട്ട തുടക്കത്തിനുശേഷമാണ് ബംഗ്ലാദേശ് തോല്‍വിയിലേക്ക് വീണത്

ടീം ഇന്ത്യ

ടീം ഇന്ത്യ

  • News18
  • Last Updated :
  • Share this:
    ബിര്‍മിങ്ഹാം: ബംഗ്ലാദേശിനെ 28  റണ്‍സിന് തകര്‍ത്ത് ഇന്ത്യ ഇംഗ്ലണ്ട് ലോകകപ്പിന്റെ സെമി ഫൈനലില്‍ കടന്നു. ഇന്ത്യ ഉയര്‍ത്തിയ 315 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ബംഗ്ലാദേശിന് 48 ഓവറില്‍ 286 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. മികച്ച രീതിയില്‍ മുന്നേറുകയായിരുന്ന ബംഗ്ലാ ബാറ്റ്‌സ്മാന്മാരെ ഇന്ത്യന്‍ പേസര്‍മാര്‍ എറിഞ്ഞിടുകയായിരുന്നു. 66 റണ്‍സെടുത്ത ഷാകിബ് അല്‍ഹസനാണ് ബംഗ്ലാദേശിന്റെ ടോപ്പ് സ്‌കോറര്‍.

    രക്ഷാപ്രവര്‍ത്തനം നടത്തുന്ന ഷാകിബിനെ വീഴ്ത്തി ഹര്‍ദ്ദിക്കാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവരുന്നത്. ഭേദപ്പെട്ട തുടക്കത്തിനുശേഷമാണ് ബംഗ്ലാദേശ് തോല്‍വിയിലേക്ക് വീണത്. ഓപ്പണര്‍ തമീം ഇഖ്ബാല്‍ (22), സൗമ്യ സര്‍ക്കാര്‍ (33), മുഷ്ഫിഖുര്‍ റഹീം (24), ലിട്ടണ്‍ ദാസ് (22), ഹുസൈന്‍ (3) സാബിര്‍ റഹ്മാന്‍ (36), മൊര്‍ത്താസ (8), എന്നിങ്ങനെയാണ് ബംഗ്ലാതാരങ്ങളുടെ സ്‌കോര്‍. അവസാന നിമിഷം 51  റണ്‍സോടെ സൈഫുദ്ദീനായിരുന്നു ക്രീസില്‍.

    Also Read: 'സോറി ഹിറ്റ്മാന്‍ ഇന്നത്തെ താരം ഈ മുത്തശ്ശിയാണ്' ബിര്‍മിങ്ഹാമിന്റെ ശ്രദ്ധനേടി ഒരു 'ആരാധിക'

    ഇന്ത്യക്കായി ബൂമ്ര നാലും ഹര്‍ദിക് പാണ്ഡ്യ മൂന്നും, ഷമി, ചാഹല്‍, ഭൂവനേശ്വര്‍ എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്ത്തി. നേരത്തെ മികച്ച തുടക്കം ലഭിച്ചിട്ടും മധ്യനിരയ്ക്ക് റണ്‍റേറ്റുയര്‍ത്താന്‍ കഴിയാതിരുന്നതാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോര്‍ നേടുന്നതില്‍ നിന്ന് തടഞ്ഞുനിര്‍ത്തിയത്. 9 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 314 റണ്‍സ് എടുത്തത്.

    ഈ ലോകകപ്പിലെ നാലാം സെഞ്ച്വറി കുറിച്ച രോഹിത്ത് ശര്‍മയുടെയും (104), കെഎല്‍ രാഹുലിന്റെയും (77) മികച്ച ഇന്നിങ്‌സുകളുടെ പിന്‍ബലത്തില്‍ തകര്‍പ്പന്‍ തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. 180 റണ്‍സാണ് സ്‌കോര്‍ബോര്‍ഡില്‍ ഓപ്പണിങ് സഖ്യം ചേര്‍ത്തത്. 92 പന്തില്‍ ഏഴ് ബൗണ്ടറിയും അഞ്ച് സിക്‌സും സഹിതം 104 റണ്‍സെടുത്താണ് രോഹിത് മടങ്ങിയത്. സൗമ്യ സര്‍ക്കാരിന്റെ പന്തില്‍ ലിട്ടണ്‍ ദാസ് ക്യാച്ചെടുത്തായിരുന്നു താരത്തിന്റെ മടക്കം.

    പിന്നാലെ 77 റണ്‍സെടുത്ത രാഹുലും മടങ്ങി. സ്‌കോര്‍ ഉയര്‍ത്തുമെന്ന് കരുതിയ നായകന്‍ കോഹ്‌ലിയെ (26) നിലയുറപ്പിക്കുന്നതിനു മുന്‍പേ മുസ്താഫിസുര്‍ റഹ്മാന്‍ വീഴ്ത്തി. തൊട്ടുപിന്നാലെ ഹര്‍ദിക് പാണ്ഡ്യയും (0) മടങ്ങി. ആക്രമിച്ച് കളിച്ച ഋഷഭ് പന്ത് അര്‍ധ സെഞ്ച്വറിക്ക് രണ്ട് റണ്‍സകലെയും (48) വീണതോടെ സ്‌കോറിങ്ങിന്റെ വേഗം കുറയുകയായിരുന്നു. ബംഗ്ലാദേശിനായി മുസ്താഫിസുര്‍ റഹ്മാന് അഞ്ച് വിക്കറ്റ് നേടി. റൂബെല്‍ ഹുസൈന്‍, സൗമ്യ സര്‍ക്കാര്‍, ഷാകിബ് അല്‍ ഹസന്‍ എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്ത്തി.

    First published: