ബിര്‍മിങ്ഹാം: ഇന്ത്യക്കെതിരായ ലോകകപ്പ് മത്സരത്തില്‍ ബംഗ്ലാദേശിന് രണ്ടാം വിക്കറ്റ് നഷ്ടമായി. 33 റണ്‍സെടുത്ത സൗമ്യ സര്‍ക്കാരിനെ ഹര്‍ദിക് പാണ്ഡ്യയാണ് വീഴ്ത്തിയത്. നേരത്തെ 22 റണ്‍സെടുത്ത തമീം ഇഖ്ബാലിനെ മുഹമ്മദ് ഷമിയും പുറത്താക്കിയിരുന്നു. രണ്ട് വിക്കറ്റ് വീണെങ്കിലും ഓള്‍റൗണ്ടര്‍ ഷാകിബ് അല്‍ ഹസന്റെയും മുഷ്ഫിഖുര്‍ റഹീമിന്റെയും മികവില്‍ കരകയറാന്‍ ശ്രമിക്കുകയാണ് ബംഗ്ലാദേശ്.
20 ഓവര്‍ പിന്നിടുമ്പോള്‍ 104 ന് 2 എന്ന നിലയിലാണ് ബംഗ്ലാദേശ്. നേരത്തെ മികച്ച തുടക്കം ലഭിച്ചിട്ടും മധ്യനിരയ്ക്ക് റണ്‍റേറ്റുയര്‍ത്താന്‍ കഴിയാതിരുന്നതാണ് ഇന്ത്യയെ കൂറ്റന്‍ സ്കോര്‍ നേടുന്നതില്‍ നിന്ന് തടഞ്ഞുനിര്‍ത്തിയത്. 9 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 314 റണ്‍സ് എടുത്തത്.
ഈ ലോകകപ്പിലെ നാലാം സെഞ്ച്വറി കുറിച്ച രോഹിത്ത് ശര്‍മയുടെയും (104), കെഎല്‍ രാഹുലിന്റെയും (77) മികച്ച ഇന്നിങ്സുകളുടെ പിന്‍ബലത്തില്‍ തകര്‍പ്പന്‍ തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. 180 റണ്‍സാണ് സ്കോര്‍ബോര്‍ഡില്‍ ഓപ്പണിങ് സഖ്യം ചേര്‍ത്തത്. 92 പന്തില്‍ ഏഴ് ബൗണ്ടറിയും അഞ്ച് സിക്സും സഹിതം 104 റണ്‍സെടുത്താണ് രോഹിത് മടങ്ങിയത്. സൗമ്യ സര്‍ക്കാരിന്റെ പന്തില്‍ ലിട്ടണ്‍ ദാസ് ക്യാച്ചെടുത്തായിരുന്നു താരത്തിന്റെ മടക്കം.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.