നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • 'ഷമി വിക്കറ്റ് വേട്ട തുടങ്ങി' ബംഗ്ലാദേശിന് ആദ്യ വിക്കറ്റ് നഷ്ടമായി

    'ഷമി വിക്കറ്റ് വേട്ട തുടങ്ങി' ബംഗ്ലാദേശിന് ആദ്യ വിക്കറ്റ് നഷ്ടമായി

    10 ഓവര്‍ പിന്നിടുമ്പോള്‍ 40 ന് ഒന്ന് എന്ന നിലയിലാണ് ബംഗ്ലാദേശ്.

    Tamim Iqbal

    Tamim Iqbal

    • News18
    • Last Updated :
    • Share this:
      ബിര്‍മിങ്ഹാം: ഇന്ത്യക്കെതിരായ ലോകകപ്പ് മത്സരത്തില്‍ ബംഗ്ലാദേശിന് ആദ്യ വിക്കറ്റ് നഷ്ടമായി. 22 റണ്‍സെടുത്ത ഓപ്പണര്‍ തമീം ഇഖ്ബാലിനെ മുഹമ്മദ് ഷമിയാണ് വീഴ്ത്തിയത്. 39 റണ്‍സിനാണ് ബംഗ്ലാ കടുവകള്‍ക്ക് ആദ്യ വിക്കറ്റ് നഷ്ടമാകുന്നത്. തമീമും സൗമ്യ സര്‍ക്കാരും ചേര്‍ന്ന് ബംഗ്ലാദേശിന് ഭേദപ്പെട്ട തുടക്കമാണ് മത്സരത്തില്‍ നല്‍കിയത്.

      10 ഓവര്‍ പിന്നിടുമ്പോള്‍ 40 ന് ഒന്ന് എന്ന നിലയിലാണ് ബംഗ്ലാദേശ്. നേരത്തെ മികച്ച തുടക്കം ലഭിച്ചിട്ടും മധ്യനിരയ്ക്ക് റണ്‍റേറ്റുയര്‍ത്താന്‍ കഴിയാതിരുന്നാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോര്‍ നേടുന്നതില്‍ നിന്ന് തടഞ്ഞുനിര്‍ത്തിയത്. 9 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 314 റണ്‍സ് എടുത്ത്.

      Also Read: മികച്ച തുടക്കം മുതലാക്കാനാകാതെ ഇന്ത്യ; ബംഗ്ലാദേശിന് 315 റണ്‍സ് വിജയലക്ഷ്യം

      ഈ ലോകകപ്പിലെ നാലാം സെഞ്ച്വറി കുറിച്ച രോഹിത്ത് ശര്‍മയുടെയും (104), കെഎല്‍ രാഹുലിന്റെയും (77) മികച്ച ഇന്നിങ്‌സുകളുടെ പിന്‍ബലത്തില്‍ തകര്‍പ്പന്‍ തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. 180 റണ്‍സാണ് സ്‌കോര്‍ബോര്‍ഡില്‍ ഓപ്പണിങ് സഖ്യം ചേര്‍ത്തത്. 92 പന്തില്‍ ഏഴ് ബൗണ്ടറിയും അഞ്ച് സിക്‌സും സഹിതം 104 റണ്‍സെടുത്താണ് രോഹിത് മടങ്ങിയത്. സൗമ്യ സര്‍ക്കാരിന്റെ പന്തില്‍ ലിട്ടണ്‍ ദാസ് ക്യാച്ചെടുത്തായിരുന്നു താരത്തിന്റെ മടക്കം.

      പിന്നാലെ 77 റണ്‍സെടുത്ത രാഹുലും മടങ്ങി. സ്‌കോര്‍ ഉയര്‍ത്തുമെന്ന് കരുതിയ നായകന്‍ കോഹ്‌ലിയെ (26) നിലയുറപ്പിക്കുന്നതിനു മുന്‍പേ മുസ്താഫിസുര്‍ റഹ്മാന്‍ വീഴ്ത്തി. തൊട്ടുപിന്നാലെ ഹര്‍ദിക് പാണ്ഡ്യയും (0) മടങ്ങി. ആക്രമിച്ച് കളിച്ച ഋഷഭ് പന്ത് അര്‍ധ സെഞ്ച്വറിക്ക് രണ്ട് റണ്‍സകലെയും (48) വീണതോടെ സ്‌കോറിങ്ങിന്റെ വേഗം കുറയുകയായിരുന്നു. ബംഗ്ലാദേശിനായി മുസ്താഫിസുര്‍ റഹ്മാന് അഞ്ച് വിക്കറ്റ് നേടി. റൂബെല്‍ ഹുസൈന്‍, സൗമ്യ സര്‍ക്കാര്‍, ഷാകിബ് അല്‍ ഹസന്‍ എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്ത്തി.

      First published:
      )}