ഡേറം: ലോകകപ്പ് ക്രിക്കറ്റില്‍ ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് മികച്ച തുടക്കം. ഒന്‍പത് ഓവറുകള്‍ പിന്നിടുമ്പോള്‍ വിക്കറ്റ് നഷ്ടം കൂടാതെ 66 റണ്‍സാണ് ഇംഗ്ലണ്ട് എടുത്തിരിക്കുന്നത്. 25 ജേസണ്‍ റോയിയും 32 റണ്‍സോടെ ബെയര്‍ സ്റ്റോയുമാണ് ക്രീസില്‍.
ഇന്ന് വിജയിക്കുന്നവര്‍ക്ക് സെമി ഫൈനലിലേക്ക് മുന്നേറാം. എന്നാല്‍ തോറ്റാല്‍ പാകിസ്താന്റെ മത്സരഫലത്തെക്കൂടി ആശ്രയിച്ചിരിക്കും സെമി പ്രവേശനം. അനായാസം സെമിയിലെത്തുമെന്ന് കരുതപ്പെട്ട ടീമുകള്‍. നിലനില്‍പ്പിനായി പോരാടേണ്ട അവസ്ഥയിലാണിപ്പോള്‍. ഇരുടീമുകളുടേയും ഒന്‍പതാം മത്സരം. കിവീസിന് 11 ഉം ഇംഗ്ലീഷിന് 10 പോയിന്റുകള്‍. തോല്‍ക്കുന്നവരുടെ സെമിസ്വപ്നത്തിന് നിറംകുറയും. ഇടയ്ക്കൊന്ന് പതറിയ ഇംഗ്ലണ്ടിറങ്ങുന്നത് ഇന്ത്യയെ തോല്‍പ്പിച്ച തലയെടുപ്പോടെയാണ്. ബാറ്റിംഗും ബൗളിംഗും സന്തുലിതമാണ് ടീം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.