ലീഡ്സ്: ശ്രീലങ്കയെ പ്രതിരോധത്തിലാഴ്ത്തി രണ്ടാം വിക്കറ്റും സ്വന്തമാക്കി ജസ്പ്രീത് ബൂമ്ര. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് കുശാല്‍ പെരേരയാണ് രണ്ടാമനായി പുറത്തായിരിക്കുന്നത്. ബൂമ്രയുടെ പന്തില്‍ എംഎസ് ധോണിയുടെ കൈകളിലാണ് 18 റണ്‍സെടുത്ത കുശാല്‍ പെരേരയുടെ ഇന്നിങ്സ് അവസാനിച്ചത്. നേരത്തെ പെരേരയെ കുല്‍ദീപ് വിട്ടുകളഞ്ഞിരുന്നു.
40 റണ്‍സിനാണ് ലങ്കയുടെ രണ്ടാം വിക്കറ്റ് വീഴുന്നത്. നേരത്തെ ടീം ടോട്ടല്‍ 17 ല്‍ നില്‍ക്കെ നായകന് ദിമുത് കരുണരത്നെയെയും ബൂമ്ര വീഴ്ത്തിയിരുന്നു. 8 ഓവര്‍ പിന്നിടുമ്പോള്‍ 49 ന് 2 എന്ന നിലയിലാണ് ലങ്ക. 18 റണ്‍സോടെ അവിഷ്കാ ഫെര്‍ണാണ്ടോയും 1 റണ്‍സോടെ കുശാല്‍ മെന്‍ഡിസുമാണ് ക്രീസില്‍.
ഇന്ത്യയുടെ അവസാന ലീഗ് മത്സരമാണ് ഇന്ന്. ഇന്നത്തെ മത്സരവും ജയിച്ച് ലീഗ് ഘട്ടത്തില്‍ ഒന്നാം സ്ഥാനക്കാരായി സെമിയിലേക്ക് മുന്നേറാനാണ് ഇന്ത്യന്‍ ശ്രമം. എന്നാല്‍ ഇന്നത്തെ രണ്ടാം മത്സരത്തിലെ ഫലത്തിനും കൂടി ടീം അതിന് കാത്തിരിക്കേണ്ടി വരും. അതേസമയം ജയത്തോടെ ലോകകപ്പിനോട് വിട പറയാനുള്ള ശ്രമത്തിലാണ് ശ്രീലങ്ക. ലീഡ്സിലെത്തിയ ടീം കഴിഞ്ഞ രണ്ട് ദിവസം തീവ്ര പരിശീലനം നടത്തിയിരുന്നു. ലസിത് മലിംഗക്ക് വീരോചിത യാത്ര അയപ്പ് നല്‍കുകയും ശ്രീലങ്കയുടെ ലക്ഷ്യമാണ്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.