ലീഡ്സ്: ഇന്ത്യക്കെതിരായ ലോകകപ്പ് മത്സരത്തില്‍ ശ്രീലങ്കയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടം. ഓപ്പണറും നായകനുമായ ദിമുത് കരുണരത്നെയെ വീഴ്ത്തി ജസ്പ്രീത് ബൂമ്രയാണ് എതിരാളികള്‍ക്ക് ആദ്യ പ്രഹരമേല്‍പ്പിച്ചത്. 10 റണ്‍സ് മാത്രമാണ് കരുണരത്നെയ്ക്ക് നേടാന്‍ കഴിഞ്ഞത്.
സ്കോര്‍ ബോര്‍ഡില്‍ 17 റണ്‍സുള്ളപ്പോഴാണ് ലങ്കയുടെ ആദ്യവിക്കറ്റ് വീണത്. മത്സരം 4 ഓവര്‍ പിന്നിടുമ്പോള്‍ 20 ന് 1 എന്ന നിലയിലാണ് ലങ്ക. 9 റണ്‍സോടെ കുശാല്‍ പെരേരയും അവിഷ്ക ഫെര്‍ണാണ്ടോയുമാണ് ക്രീസില്‍. കഴിഞ്ഞ മത്സരത്തിലെ ടീമില്‍ നിന്ന് രണ്ടു മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്ന് കളിക്കുന്നത്. ചാഹലിനെയും മുഹമ്മദ് ഷമിയെയും പുറത്തിരുത്തിയ ഇന്ത്യ രവീന്ദ്ര ജഡേജയെയും കുല്‍ദീപ് യാദവിനെയുമാണ് ടീമിലെടുത്തിരിക്കുന്നത്. ജഡേജയ്ക്ക് ആദ്യമായാണ് ഈ ലോകകപ്പില്‍ അവസരം ലഭിക്കുന്നത്.
ഇന്ത്യയുടെ അവസാന ലീഗ് മത്സരമാണ് ഇന്ന്. ഇന്നത്തെ മത്സരവും ജയിച്ച് ലീഗ് ഘട്ടത്തില്‍ ഒന്നാം സ്ഥാനക്കാരായി സെമിയിലേക്ക് മുന്നേറാനാണ് ഇന്ത്യന്‍ ശ്രമം. എന്നാല്‍ ഇന്നത്തെ രണ്ടാം മത്സരത്തിലെ ഫലത്തിനും കൂടി ടീം അതിന് കാത്തിരിക്കേണ്ടി വരും. അതേസമയം ജയത്തോടെ ലോകകപ്പിനോട് വിട പറയാനുള്ള ശ്രമത്തിലാണ് ശ്രീലങ്ക. ലീഡ്സിലെത്തിയ ടീം കഴിഞ്ഞ രണ്ട് ദിവസം തീവ്ര പരിശീലനം നടത്തിയിരുന്നു. ലസിത് മലിംഗക്ക് വീരോചിത യാത്ര അയപ്പ് നല്‍കുകയും ശ്രീലങ്കയുടെ ലക്ഷ്യമാണ്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.