• HOME
  • »
  • NEWS
  • »
  • sports
  • »
  • 'ജഡ്ഡൂ റോക്‌സ്' ധോണിയുടെ സൂപ്പര്‍ സ്റ്റംപിങ്ങിലൂടെ ആദ്യ ഓവറില്‍ വിക്കറ്റുമായി ജഡേജ; ലങ്ക തകരുന്നു

'ജഡ്ഡൂ റോക്‌സ്' ധോണിയുടെ സൂപ്പര്‍ സ്റ്റംപിങ്ങിലൂടെ ആദ്യ ഓവറില്‍ വിക്കറ്റുമായി ജഡേജ; ലങ്ക തകരുന്നു

11.4 ഓവര്‍ പിന്നിടുമ്പോള്‍ 55 ന് 4 എന്ന നിലയിലാണ് ശ്രീലങ്ക.

india

india

  • News18
  • Last Updated :
  • Share this:
    ലീഡ്‌സ്: ലോകകപ്പില്‍ ഇന്ത്യയുടെ അവസാന ലീഗ് മത്സരത്തില്‍ കളത്തിലിറങ്ങിയ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്ക് ആദ്യ ഓവറില്‍ തന്നെ വിക്കറ്റ്. താരത്തിന്റെ നാലാം പന്ത് ക്രീസില്‍ നിന്നിറങ്ങി കളിക്കാന്‍ ശ്രമിച്ച കുശാല്‍ മെന്‍ഡിസിനെ ധോണി സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു. 13 പന്തില്‍ നിന്ന് 3 റണ്‍സ് മാത്രമാണ് മെന്‍ഡിസിന് നേടാന്‍ കഴിഞ്ഞത്.

    ആദ്യ ഓവറില്‍ രണ്ട് റണ്‍സ് മാത്രം വിട്ടുകൊടുത്താണ് ജഡേജ വിക്കറ്റ് സ്വന്തമാക്കിയത്. തൊട്ടുപിന്നാലെ ഫെര്‍ണാണ്ടോയെ പുറത്താക്കി ഹര്‍ദ്ദിക് പാണ്ഡ്യയും ലങ്കയ്ക്ക് മേല്‍ പ്രഹരമേല്‍പ്പിച്ചു. 20 റണ്‍സാണ് അവിഷ്‌കോ ഫെര്‍ണാണ്ടോ നേടിയത്. 11.4 ഓവര്‍ പിന്നിടുമ്പോള്‍ 55 ന് 4 എന്ന നിലയിലാണ് ശ്രീലങ്ക.

    Also Read: ബ്രൂമ്ര കൊടുങ്കാറ്റില്‍ ലങ്ക ഉലയുന്നു; ശ്രീലങ്കയുടെ രണ്ടാം വിക്കറ്റും വീണു

    ഇന്നത്തെ മത്സരവും ജയിച്ച് ലീഗ് ഘട്ടത്തില്‍ ഒന്നാം സ്ഥാനക്കാരായി സെമിയിലേക്ക് മുന്നേറാനാണ് ഇന്ത്യന്‍ ശ്രമം. എന്നാല്‍ ഇന്നത്തെ രണ്ടാം മത്സരത്തിലെ ഫലത്തിനും കൂടി ടീം അതിന് കാത്തിരിക്കേണ്ടി വരും. അതേസമയം ജയത്തോടെ ലോകകപ്പിനോട് വിട പറയാനുള്ള ശ്രമത്തിലാണ് ശ്രീലങ്ക. ലീഡ്‌സിലെത്തിയ ടീം കഴിഞ്ഞ രണ്ട് ദിവസം തീവ്ര പരിശീലനം നടത്തിയിരുന്നു. ലസിത് മലിംഗക്ക് വീരോചിത യാത്ര അയപ്പ് നല്‍കുകയും ശ്രീലങ്കയുടെ ലക്ഷ്യമാണ്.

    First published: