രോഹിത്തിനു പിന്നാലെ രാഹുലിനും സെഞ്ച്വറി; ഇന്ത്യ ജയത്തിനരികെ

ഒന്‍പത് ഫോറുകളും ഒരുസിക്‌സുമാണ് രാഹുലിന്റെ ഇന്നിങ്‌സില്‍ ഉള്‍പ്പെട്ടിരുന്നത്

News18 Malayalam
Updated: July 6, 2019, 10:07 PM IST
രോഹിത്തിനു പിന്നാലെ രാഹുലിനും സെഞ്ച്വറി; ഇന്ത്യ ജയത്തിനരികെ
rahul
  • Share this:
ലീഡ്‌സ്: ലോകകപ്പില്‍ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ രോഹിത്തിനു പിന്നാലെ കെഎല്‍ രാഹുലും സെഞ്ച്വറി പിന്നിട്ടു. 109 പന്തുകളില്‍ നിന്നാണ് രാഹുല്‍ മൂന്നക്കം കടന്നത്. 103 റണ്‍സെടുത്ത രോഹിത് ശര്‍മയുടെ വിക്കറ്റ് മാത്രമാണ് ഇന്ത്യക്ക് നഷ്ടമായിരിക്കുന്നത്. 265 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തുന്ന ഇന്ത്യ 223 റണ്‍സെടുത്തിട്ടുണ്ട്. രാഹുലിനു കൂട്ടായി നായകന്‍ വിരാട് കോഹ്‌ലിയാണ് ക്രീസില്‍.

ഒന്‍പത് ഫോറുകളും ഒരുസിക്‌സുമാണ് രാഹുലിന്റെ ഇന്നിങ്‌സില്‍ ഉള്‍പ്പെട്ടിരുന്നത്. നേരത്തെ 94 പന്തില്‍ 14 ബൗണ്ടറികളുടെയും 2 സിക്‌സിന്റെയും അകമ്പടിയോടെയാണ് രോഹിത്ത് 103 റണ്‍സെടുത്തത്. കസുന്‍ രജിതയാണ് രോഹിത്തിനെ വീഴ്ത്തിയത്.

Also Read: 'ലോകം സാക്ഷി' അഞ്ചാം സെഞ്ച്വറിയിലൂടെ ലോകകപ്പ് ചരിത്രം തിരുത്തിയെഴുതി രോഹിത് ശര്‍മ

നേരത്തെ മുന്‍ നായകന്‍ എയ്ഞ്ചലോ മാത്യൂസിന്റെ സെഞ്ച്വറിയുടെ പിന്‍ബലത്തിലാണ് ശ്രീലങ്ക 264 റണ്‍സെടുത്തത്. മാത്യൂസ് 113 റണ്‍സെടുത്ത് പുറത്തായി. 55 ന് 4 എന്ന നിലയില്‍ ക്രീസില്‍ ഒത്തുചേര്‍ന്ന മാത്യൂസും തിരിമനെയും ചേര്‍ന്നാണ് ലങ്കയെ മത്സരത്തിലേക്ക് തിരികെകൊണ്ടുവന്നത്.

തിരിമനെ 53 റണ്‍സെടുത്ത് പുറത്താവുമ്പോഴേക്കും സ്‌കോര്‍ബോര്‍ഡില്‍ 179 റണ്‍സ് ചേര്‍ക്കപ്പെട്ടിരുന്നു. പിന്നീട് ധനഞ്ജയ ഡി സില്‍വയെ ഒപ്പം ചേര്‍ത്താണ് (29) മാത്യൂസ് സ്‌കോര്‍ ഉയര്‍ത്തിയത്. നായകന്‍ ദിമുത് കരുണരത്‌നെയാണ് ലങ്കയ്ക്ക് ആദ്യം നഷ്ടമായത്. 10 റണ്‍സായിരുന്നു താരം നേടിയത്. ഇന്ത്യക്കായി ജസ്പ്രീത് ബൂമ്ര മൂന്നും ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, ഭൂവനേശ്വര്‍ എന്നിവര്‍ ഓരോ വിക്കറ്റുകളും നേടി.

First published: July 6, 2019, 10:07 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading