ടോസ് ജയം ശ്രീലങ്കയ്ക്ക്; ഇന്ത്യക്കെതിരെ ബാറ്റിങ്ങ് തെരഞ്ഞെടുത്തു; ജഡേജയും കുല്‍ദീപും ടീമില്‍

ജഡേജയ്ക്ക് ആദ്യമായാണ് ഈ ലോകകപ്പില്‍ അവസരം ലഭിക്കുന്നത്

news18
Updated: July 6, 2019, 2:44 PM IST
ടോസ് ജയം ശ്രീലങ്കയ്ക്ക്; ഇന്ത്യക്കെതിരെ ബാറ്റിങ്ങ് തെരഞ്ഞെടുത്തു; ജഡേജയും കുല്‍ദീപും ടീമില്‍
india sl
  • News18
  • Last Updated: July 6, 2019, 2:44 PM IST
  • Share this:
ലീഡ്‌സ്: ഇന്ത്യക്കെതിരായ ലോകകപ്പ് മത്സരത്തില്‍ ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ്ങ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരത്തിലെ ടീമില്‍ നിന്ന് രണ്ടു മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്ന് കളത്തിലിറങ്ങുന്നത്. ചാഹലിനെയും മുഹമ്മദ് ഷമിയെയും പുറത്തിരുത്തിയ ഇന്ത്യ രവീന്ദ്ര ജഡേജയെയും കുല്‍ദീപ് യാദവിനെയുമാണ് ടീമിലെടുത്തിരിക്കുന്നത്. ജഡേജയ്ക്ക് ആദ്യമായാണ് ഈ ലോകകപ്പില്‍ അവസരം ലഭിക്കുന്നത്.

ഇന്ത്യയുടെ അവസാന ലീഗ് മത്സരമാണ് ഇന്ന്. ഇന്നത്തെ മത്സരവും ജയിച്ച് ലീഗ് ഘട്ടത്തില്‍ ഒന്നാം സ്ഥാനക്കാരായി സെമിയിലേക്ക് മുന്നേറാനാണ് ഇന്ത്യന്‍ ശ്രമം. എന്നാല്‍ ഇന്നത്തെ രണ്ടാം മത്സരത്തിലെ ഫലത്തിനും കൂടി ടീം കാത്തിരിക്കേണ്ടി വരും. അതേസമയം ജയത്തോടെ ലോകകപ്പിനോട് വിട പറയാനുള്ള ശ്രമത്തിലാണ് ശ്രീലങ്ക. ലീഡ്‌സിലെത്തിയ ടീം കഴിഞ്ഞ രണ്ട് ദിവസം തീവ്ര പരിശീലനം നടത്തിയിരുന്നു. ലസിത് മലിംഗക്ക് വീരോചിത യാത്ര അയപ്പ് നല്‍കുകയും ശ്രീലങ്കയുടെ ലക്ഷ്യമാണ്.

Also Read: പോരാട്ടത്തിന് ഇനി നിമിഷങ്ങള്‍ മാത്രം; ലോകകപ്പിലെ ഇന്ത്യ- ശ്രീലങ്ക പോരാട്ടങ്ങളിലൂടെ





First published: July 6, 2019, 2:44 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading