ICC World Cup 2019: അഭിമാന പോരാട്ടത്തിനായി പാകിസ്ഥാനും ദക്ഷിണാഫ്രിക്കയും ഇന്ന് നേര്‍ക്കുനേര്‍
news18
Updated: June 23, 2019, 2:26 PM IST

pakistan
- News18
- Last Updated: June 23, 2019, 2:26 PM IST
ലോഡ്സ്: ലോകകപ്പില്‍ പാകിസ്ഥാന് ഇന്ന് നിര്‍ണായകമത്സരം. പ്രതീക്ഷ അസ്തമിച്ച ദക്ഷിണാഫ്രിക്കയാണ് എതിരാളികള്‍. ഇനിയൊരുതോല്വി പാകിസ്ഥാന്റെ സെമി സാധ്യതകള്‍ ഏറെക്കുറെ ഇല്ലാതാക്കും. ലോഡ്സില്‍ ഈ ലോകകപ്പിലെ ആദ്യ മത്സരമാണ് ഇന്ന് നടക്കുന്നത്.
പോയിന്റ് പട്ടികയില്‍ എട്ടും ഒന്‍പതും സ്ഥാനത്തുള്ള ടീമുകളാണ് പാകിസ്ഥാനും ദക്ഷിണാഫ്രിക്കയും. ദക്ഷിണാഫ്രിക്ക ആറില്‍ നാലിലും തോറ്റപ്പോള്‍ ജയിച്ചത് ഒറ്റക്കളിയില്‍. പാക്സ്ഥാനാകട്ടെ അഞ്ചില്‍ ജയിച്ചത് മൂന്നില്‍, ഒരുജയം മാത്രം. ദക്ഷിണാഫ്രിക്കയെക്കാള്‍ ഒരു മത്സരം കുറച്ചുകളിച്ച പാകിസ്ഥാന് സെമിയിലേക്ക് നേരിയ സാധ്യത ഇപ്പോഴുമുണ്ട്. ദക്ഷിണാഫ്രിക്കക്ക് ഇനി ചടങ്ങുതീര്ക്കാനേ കഴിയൂ. എങ്കിലും കടലാസിലിപ്പോഴും കരുത്തരാണ് ഇരുടീമുകളും. Also Read: ICC World Cup: ഷമിയുടേത് ലോകകപ്പ് ചരിത്രത്തിലെ പത്താം ഹാട്രിക്; നേട്ടം കൈവരിക്കുന്ന ഒമ്പതാമനും
ഡി കോക്കും ഹാഷിം ആംലയും പതിവുമികവിലേക്കെത്താത്തത് ദക്ഷിണാഫ്രിക്കയെ വലക്കുന്നുണ്ട്. ക്യാപ്റ്റന്‍ ഡുപ്ലിസിയും മര്‍ക്രാമും പൂര്ണഫോമിലല്ല. മധ്യനിരയില്‍ വാന്‍ഡര്‍ ഡ്യൂസന് നന്നായി കളിക്കുന്നുണ്ട്. ഡേവിഡ് മില്ലര്‍ സ്ഥിരത കാട്ടുന്നില്ലെന്ന പ്രശ്നവുമുണ്ട്. സ്റ്റെയ്ന് നാട്ടിലേക്ക് മടങ്ങിയതും ചില മത്സരങ്ങളില്‍ എന്‍ഗിഡി കളിക്കാത്തതും വലിയ തിരിച്ചടിയായി. ബാറ്റിംഗിനും ബൗളിംഗിലും പെഹ്ലുക്കുവായോയും ക്രിസ് മോറിസും തരക്കേടില്ലാത്ത പിന്തുണ നല്‍കുന്നുണ്ട്. റബാഡയും തിരിച്ചെത്തിയ എന്‍ഗിഡിയും ഇമ്രാന് താഹിറും നന്നായി പന്തെറിഞ്ഞാല്‍ വിയര്‍ക്കേണ്ടിവരും പാക്കിസ്ഥാന്.
പാക് ബാറ്റിങ്ങ് നിരയും സമൃദ്ധമാണ്. പക്ഷെ ബാബര്‍ അസമും ഫഖര്‍ സമാനും ഇമാം ഉല് ഹഖും കളിച്ചില്ലെങ്കില്‍ ടീമാകെ പതറുന്നുണ്ട്. മധ്യനിരയില്‍ ഹഫീസില്‍ മാത്രമാണ് പ്രതീക്ഷ. ഷൊയിബ് മാലിക്കും വന്‍ പരാജയമാണിതുവരെ. ഹാരിസ് സൊഹൈല്‍ പകരമെത്താന്‍ സാധ്യതയുണ്ട്. ബൗളിംഗില്‍ മുഹമ്മദ് ആമിറിലും വഹാബ് റിയാസിലും ഹസന് അലിയിലും പ്രതീക്ഷയുണ്ട് ടീമിന്. വൈവിധ്യമില്ലാത്ത സ്പിന്‍ പാകിസ്ഥാന് നേരിടുന്ന വലിയ വെല്ലുവിളിയാണ്. ജയിച്ചാലേ മുന്നോട്ടുള്ളൂ എന്ന തിരിച്ചറിയുന്നുണ്ട് പാക്കിസ്ഥാന്. മടങ്ങുംമുന്പ് ആശ്വാസജയമാണ് ദക്ഷിണാഫ്രിക്കയുടെ ലക്ഷ്യം.
പോയിന്റ് പട്ടികയില്‍ എട്ടും ഒന്‍പതും സ്ഥാനത്തുള്ള ടീമുകളാണ് പാകിസ്ഥാനും ദക്ഷിണാഫ്രിക്കയും. ദക്ഷിണാഫ്രിക്ക ആറില്‍ നാലിലും തോറ്റപ്പോള്‍ ജയിച്ചത് ഒറ്റക്കളിയില്‍. പാക്സ്ഥാനാകട്ടെ അഞ്ചില്‍ ജയിച്ചത് മൂന്നില്‍, ഒരുജയം മാത്രം. ദക്ഷിണാഫ്രിക്കയെക്കാള്‍ ഒരു മത്സരം കുറച്ചുകളിച്ച പാകിസ്ഥാന് സെമിയിലേക്ക് നേരിയ സാധ്യത ഇപ്പോഴുമുണ്ട്. ദക്ഷിണാഫ്രിക്കക്ക് ഇനി ചടങ്ങുതീര്ക്കാനേ കഴിയൂ. എങ്കിലും കടലാസിലിപ്പോഴും കരുത്തരാണ് ഇരുടീമുകളും.