ICC World cup: ജീവന്മരണ പോരാട്ടത്തില്‍ പാകിസ്ഥാനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 309 റണ്‍സ് വിജയലക്ഷ്യം
ദക്ഷിണാഫ്രിക്കയ്ക്കായി എന്‍ഗിഡി മൂന്നും ഇമ്രാന് താഹിര്‍ രണ്ടും വിറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ഫെലുക്വായോ, മാര്‍ക്രാം എന്നിവര്‍ ഓരോ വിക്കറ്റും നേടി
news18
Updated: June 23, 2019, 7:21 PM IST

Haris-Sohail
- News18
- Last Updated: June 23, 2019, 7:21 PM IST
ലണ്ടന്‍: പാകിസ്താനെതിരെ അഭിമാന പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 309 റണ്‍സ് വിജയലലക്ഷ്യം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പാകിസ്താന് നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 308 റണ്‍സ് നേടിയത്. ബാബര്‍ അസത്തിന്റെയും ഹാരിസ് സൊഹൈലിന്റെയും അര്‍ധ സെഞ്ചുറികളാണ് പാകിസ്ഥാന് മികച്ച സ്കോര്‍ സമ്മാനിച്ചത്.
മത്സരത്തിന്റെ തുടക്കം മുതല്‍ പാക് ബാറ്റ്സ്മാന്മാര് പ്രോട്ടീസിനുമേല് ആധിപത്യം സ്ഥാപിക്കുകയായിരുന്നു. സ്കോര്‍ബോര്‍ഡില്‍ 81 റണ്‍സുള്ളപ്പോഴാണ് ടീമിന് ആദ്യ വിക്കറ്റ് നഷ്ടമാകുന്നത്. ഇമാമം ഉള് ഹഖും ഫഖര്‍ സമാനും 44 റണ്‍സ് വീതം നേടിയാണ് പുറത്തായത്. ഇമ്രാന് താഹിറാണ് രണ്ട് വിക്കറ്റും നേടിയത്. Also Read: ലോകകപ്പ് പാതി ദൂരം പിന്നിട്ടപ്പോള്‍ സെമിയിലേക്ക് സാധ്യത ആര്‍ക്ക്; പുറത്തേക്ക് പോവുക ആരൊക്കെ
അവസാന നിമിഷം ആഞ്ഞടിച്ച ഹാരിസ് സൊഹൈലും (59 പന്തില്‍ 89) ബാബര്‍ അസമും (80 പന്തില്‍ 69) പാക് സ്കോര്‍ മൂന്നൂറ് കടത്തിയത്. മുഹമ്മദ് ഹഫീസ് 20 റണ്‍സും, ഇമാദ് വസീം 23 റണ്‍സും, വഹാബ് റിയാസ് നാല് റണ്‍സും എടുത്ത് പുറത്തായി.
ദക്ഷിണാഫ്രിക്കയ്ക്കായി എന്‍ഗിഡി മൂന്നും ഇമ്രാന് താഹിര്‍ രണ്ടും വിറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ഫെലുക്വായോ, മാര്‍ക്രാം എന്നിവര്‍ ഓരോ വിക്കറ്റും നേടി. സെമി സാധ്യത നിലനിര്‍ത്തണമെങ്കില്‍ പാകിസ്താന് ഇന്ന് ജയം അനിവാര്യമാണ്. മറുവശത്ത് ടൂര്‍ണമെന്റില്‍ നിന്ന് ഏറെക്കുറെ പുറത്തായ ടീമാണ് ദക്ഷിണാഫ്രിക്ക. ആറു മത്സരങ്ങളില്‍ നിന്ന് ഒരു ജയം മാത്രമുള്ള ദക്ഷിണാഫ്രിക്ക എട്ടാം സ്ഥാനത്താണ്. അഞ്ചു മത്സരങ്ങളില്‍ നിന്ന് ഒരു ജയം മാത്രമുള്ള പാകിസ്താന് ഒമ്പതാം സ്ഥാനത്തും.
മത്സരത്തിന്റെ തുടക്കം മുതല്‍ പാക് ബാറ്റ്സ്മാന്മാര് പ്രോട്ടീസിനുമേല് ആധിപത്യം സ്ഥാപിക്കുകയായിരുന്നു. സ്കോര്‍ബോര്‍ഡില്‍ 81 റണ്‍സുള്ളപ്പോഴാണ് ടീമിന് ആദ്യ വിക്കറ്റ് നഷ്ടമാകുന്നത്. ഇമാമം ഉള് ഹഖും ഫഖര്‍ സമാനും 44 റണ്‍സ് വീതം നേടിയാണ് പുറത്തായത്. ഇമ്രാന് താഹിറാണ് രണ്ട് വിക്കറ്റും നേടിയത്.