ICC World cup: 'ജയം തേടി' ദക്ഷിണാഫ്രിക്കയ്ക്കെതിരെ പാകിസ്ഥാന് മികച്ച തുടക്കം
ഇമ്രാന് താഹിറാണ് ഓപ്പണിങ് സഖ്യം പൊളിച്ചത്
news18
Updated: June 23, 2019, 4:19 PM IST

faf-tahir
- News18
- Last Updated: June 23, 2019, 4:19 PM IST
ലണ്ടന്‍: ഇംഗ്ലണ്ട് ലോകകപ്പില്‍ വിഖ്യാതമായ ലോഡ്സ് മൈതാനത്ത് നടക്കുന്ന ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ പാകിസ്ഥാന് മികച്ച തുടക്കം. 14.1 ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 81 റണ്‍സാണ് പാകിസ്ഥാന് എടുത്തിരിക്കുന്നത്. ഓപ്പണര്‍ ഫഖര്‍ സമാന് (41) വിക്കറ്റാണ് നഷ്ടമായത്. ഇമ്രാന് താഹിറാണ് ഓപ്പണിങ് സഖ്യം പൊളിച്ചത്. മറുവശത്ത് ഇമാം ഉള് ഹഖ് (34) റണ്‍സോടെ കളത്തിലുണ്ട്.
സെമി സാധ്യത നിലനിര്‍ത്തണമെങ്കില്‍ പാകിസ്താന് ഇന്ന് ജയം അനിവാര്യമാണ്. മറുവശത്ത് ടൂര്‍ണമെന്റില്‍ നിന്ന് ഏറെക്കുറെ പുറത്തായ ടീമാണ് ദക്ഷിണാഫ്രിക്ക. ആറു മത്സരങ്ങളില്‍ നിന്ന് ഒരു ജയം മാത്രമുള്ള ദക്ഷിണാഫ്രിക്ക എട്ടാം സ്ഥാനത്താണ്. അഞ്ചു മത്സരങ്ങളില്‍ നിന്ന് ഒരു ജയം മാത്രമുള്ള പാകിസ്താന് ഒമ്പതാം സ്ഥാനത്തും. Also Read: 'ഫലിച്ചത് ധോണിയുടെ തന്ത്രമോ' അവസാന ഓവറില്‍ ധോണി പറഞ്ഞതെന്തെന്ന് വ്യക്തമാക്കി ഷമി
പാകിസ്ഥാനെതിരെ ടീമില്‍ യാതൊരു മാറ്റവുമില്ലാതെയാണ് ദക്ഷിണാഫ്രിക്ക കളത്തിലിറങ്ങിയത്. അതേസമയം പാക് ടീമില്‍ രണ്ട് മാറ്റങ്ങളുണ്ട്. ഹന് അലിക്കും ഷൊയ്ബ് മാലിക്കിനും പകരം ഹാരിസ് സൊഹൈലും ഷഹീന് അഫ്രീദിയുമാണ് കളിക്കുന്നത്.
സെമി സാധ്യത നിലനിര്‍ത്തണമെങ്കില്‍ പാകിസ്താന് ഇന്ന് ജയം അനിവാര്യമാണ്. മറുവശത്ത് ടൂര്‍ണമെന്റില്‍ നിന്ന് ഏറെക്കുറെ പുറത്തായ ടീമാണ് ദക്ഷിണാഫ്രിക്ക. ആറു മത്സരങ്ങളില്‍ നിന്ന് ഒരു ജയം മാത്രമുള്ള ദക്ഷിണാഫ്രിക്ക എട്ടാം സ്ഥാനത്താണ്. അഞ്ചു മത്സരങ്ങളില്‍ നിന്ന് ഒരു ജയം മാത്രമുള്ള പാകിസ്താന് ഒമ്പതാം സ്ഥാനത്തും.
പാകിസ്ഥാനെതിരെ ടീമില്‍ യാതൊരു മാറ്റവുമില്ലാതെയാണ് ദക്ഷിണാഫ്രിക്ക കളത്തിലിറങ്ങിയത്. അതേസമയം പാക് ടീമില്‍ രണ്ട് മാറ്റങ്ങളുണ്ട്. ഹന് അലിക്കും ഷൊയ്ബ് മാലിക്കിനും പകരം ഹാരിസ് സൊഹൈലും ഷഹീന് അഫ്രീദിയുമാണ് കളിക്കുന്നത്.