മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ട് ലോകകപ്പിലെ അവസാന ലീഗ് മത്സരത്തില്‍ ഓസ്ട്രേലിയക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിങ്ങ്. ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ നായകന് ഫാഫ് ഡുപ്ലെസിസ് ബാറ്റിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു. പരിക്കേറ്റ അംലയ്ക്ക് പകരം ഷംസിയെ ടീമിലുള്‍പ്പെടുത്തിയാണ് ദക്ഷിണാഫ്രിക്ക അവസാന മത്സരത്തിനിറങ്ങുന്നത്.
സര്‍വമേഖലകളിലും സമ്പൂര്‍ണതയുണ്ട് കങ്കാരുപ്പടയ്ക്ക്. ഫിഞ്ചും വാര്‍ണറും അഞ്ഞൂറിന് മേല്‍ റണ്‍വേട്ട നടത്തിയ ഓപ്പണര്‍മാരാണ്. സ്മിത്താകട്ടെ സാഹചര്യങ്ങള്‍ക്കനുസരിച്ച് ബാറ്റ് ചെയ്യുന്നയാള്‍.
മധ്യനിരയില്‍ സ്ഥിരതയോടെ ഉസ്മാന് ഖവാജയുണ്ട്. തുടക്കം നന്നായാല്‍ അവസാനം അടിച്ചുതകര്‍ക്കാന്‍ മാക്സ്വെല്ലും അലക്സ് ക്യാരിയും സ്റ്റോയ്നിസും ധാരാളം.
Also Read: എല്ലാ കഥയ്ക്കും ഒരവസാനമുണ്ടാകും; നിങ്ങളുടെ ഓരോ നേട്ടത്തിലും ഞാനും ഇസ്ഹാനും അഭിമാനിക്കുന്നു
ബൗളിങ്ങില്‍ 24 വിക്കറ്റെടുത്ത മിച്ചല്‍ സ്റ്റാര്‍ക്കാണ് നായകന്. കമ്മിന്‍സ് എതിരാളികളെ വിറപ്പിക്കുന്നത് വിക്കറ്റെടുത്തല്ല, വേഗമൂര്ച്ചകൊണ്ടാണ്. ബെഹ്രന്‍ഡോര്‍ഫിന്റെ സ്വിംഗ് അപകടം വിതക്കുമെന്നുറപ്പാണ്. മറുവശത്ത് പ്രതിഭകളേറെയുണ്ടായിട്ടും ജയിക്കാന്‍ മറന്നുപോയ ദക്ഷിണാഫ്രിക്കയെയാണ് ലോകകപ്പില്‍ ഇതുവരെക്കണ്ടത്. ടീമാകെ അസ്ഥിരപ്രകടനമാണ് പുറത്തുകാട്ടിയത്.
ഐപിഎല്ലില്‍ തകര്‍ത്തടിച്ച ഡി കോക്കിനെ പച്ചജഴ്സിയില് കാണാനേയില്ല. ഡുപ്ലെിസിയും ഡുമിനിയും നിഴല്‍മാത്രമായി. മര്‍ക്രാമും മില്ലറും പരാജയം തന്നെ.
ആകെ ആശ്വാസം മധ്യനിരയിലെ വാന്ഡര്ഡ്യൂസനാണ്. സ്റ്റെയിന് പോയതോടെ ബൗളിങ്ങും താറുമാറായി. ഒന്നാംസ്ഥാനക്കാരെ കീഴടക്കിയാല്‍ ഇതുവരെക്കേട്ട പേരുദോഷം കുറച്ചെങ്കിലും
മാറിക്കിട്ടുമെന്ന തിരിച്ചറിവിലാണ് ദക്ഷിണാഫ്രിക്ക ഇറങ്ങുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.