കങ്കാരുക്കളെ അടിച്ച് പറത്തി ദക്ഷിണാഫ്രിക്ക; 326 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഓസീസിന് 2 വിക്കറ്റുകള്‍ നഷ്ടം
ഏഴു ഓവര്‍ പിന്നിടുമ്പോള്‍ 33 ന് 2 എന്ന നിലയിലാണ് കങ്കാരുക്കള്‍.
news18
Updated: July 6, 2019, 10:54 PM IST

duplesis
- News18
- Last Updated: July 6, 2019, 10:54 PM IST
മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ട് ലോകകപ്പിലെ അവാസന ലീഗ് മത്സരത്തിനിറങ്ങിയ ഓസീസിനെ പ്രതിരോധത്തിലാക്കി ദക്ഷിണാഫ്രിക്ക. ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 326 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തുന്ന ഓസീസിന് രണ്ടുവിക്കറ്റുകള്‍ നഷ്ടമായിരിക്കുകയാണ്. 3 റണ്‍സെടുത്ത നായകന് ആരോണ്‍ ഫിഞ്ചും, 7 റണ്‍സെടുത്ത മുന്‍ നായകന് സ്റ്റീവ് സ്മിത്തുമാണ് പുറത്തായിരിക്കുന്നത്. ഏഴു ഓവര്‍ പിന്നിടുമ്പോള്‍ 33 ന് 2 എന്ന നിലയിലാണ് കങ്കാരുക്കള്‍.
6 റണ്‍സെടുത്ത ഉസ്മാന് ഖവാജ പേശിവലിവിനെത്തുടര്‍ന്ന് പവലിയനിലേക്ക് മടങ്ങുകയും ചെയ്തിട്ടുണ്ട്. 17 റണ്‍സുമായി ഡേവിഡ് വാര്‍ണറും സ്റ്റോയിനിസുമാണ് ക്രീസില്‍. നേരത്തെ പ്രോട്ടീസ് നായകന് ഡൂപ്ലെസിയുടെ സെഞ്ച്വറിയും (100), വാന്‍ ഡര് ദുസന്റെ സെഞ്ച്വറിയോളം പോന്ന അര്‍ധ സെഞ്ച്വറിയു (95) മാണ് ടീമിന് മികച്ച ടോട്ടല്‍ സമ്മാനിച്ചത്. Also Read: 'ലങ്കന്‍ പടക്കപ്പലും മുക്കി' ശ്രീലങ്കയെ 7 വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ സെമി പോരാട്ടത്തിനൊരുങ്ങി
50 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തിലാണ് ദക്ഷിണാഫ്രിക്ക 325 റണ്‍സെടുത്തത്. ഇരുവര്‍ക്കും പുറമെ ഡീ കോക്ക് (52) അര്‍ധ സെഞ്ച്വറി നേടി. മാര്‍ക്രം (34), ഡുമിനി (14) എന്നിങ്ങനെയാണ് മറ്റുതാരങ്ങളുടെ സ്കോര്‍. ഓസീസിനായി സ്റ്റാര്‍ക്കും നഥാന്‍ ലിയോണും രണ്ട് വിക്കറ്റുകളും ബ്രെഹ്ഡോഫും കുമ്മിന്‍സും ഓരോ വിക്കറ്റുകളും നേടി.
6 റണ്‍സെടുത്ത ഉസ്മാന് ഖവാജ പേശിവലിവിനെത്തുടര്‍ന്ന് പവലിയനിലേക്ക് മടങ്ങുകയും ചെയ്തിട്ടുണ്ട്. 17 റണ്‍സുമായി ഡേവിഡ് വാര്‍ണറും സ്റ്റോയിനിസുമാണ് ക്രീസില്‍. നേരത്തെ പ്രോട്ടീസ് നായകന് ഡൂപ്ലെസിയുടെ സെഞ്ച്വറിയും (100), വാന്‍ ഡര് ദുസന്റെ സെഞ്ച്വറിയോളം പോന്ന അര്‍ധ സെഞ്ച്വറിയു (95) മാണ് ടീമിന് മികച്ച ടോട്ടല്‍ സമ്മാനിച്ചത്.
50 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തിലാണ് ദക്ഷിണാഫ്രിക്ക 325 റണ്‍സെടുത്തത്. ഇരുവര്‍ക്കും പുറമെ ഡീ കോക്ക് (52) അര്‍ധ സെഞ്ച്വറി നേടി. മാര്‍ക്രം (34), ഡുമിനി (14) എന്നിങ്ങനെയാണ് മറ്റുതാരങ്ങളുടെ സ്കോര്‍. ഓസീസിനായി സ്റ്റാര്‍ക്കും നഥാന്‍ ലിയോണും രണ്ട് വിക്കറ്റുകളും ബ്രെഹ്ഡോഫും കുമ്മിന്‍സും ഓരോ വിക്കറ്റുകളും നേടി.