ട്രെന്റ്ബ്രിഡ്ജ്: ഇന്ത്യ ന്യൂസിലന്‍ഡ് മത്സരം ഒരു പന്തുപോലും എറിയാതെ ഉപേക്ഷിച്ചു. മഴ പലതവണ വില്ലനായതിനെത്തുടര്‍ന്ന് ടോസിങ്ങ് നീട്ടിവെച്ച മത്സരം 4.30 മണിക്കൂറുകള്‍ക്ക് ശേഷമാണ് ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. മത്സരം ഉപേക്ഷിച്ചതോടെ ഇരുടീമുകള്‍ക്കും ഓരോ പോയിന്റ് വീതം ലഭിച്ചു.
ഇതോടെ മൂന്നു മത്സരങ്ങളില്‍ നിന്ന് 5 പോയിന്റുമായി ഇന്ത്യ പോയിന്റ് പട്ടികയില്‍ മൂന്നാമതെത്തി. നാലു മത്സരങ്ങളില്‍ നിന്ന് 7 പോയിന്റുമായി ന്യൂസിലന്‍ഡാണ് പട്ടികയിലെ ഒന്നാം സ്ഥാനക്കാര്‍. നാല് മത്സരങ്ങളില്‍ നിന്ന് 6 പോയിന്റുള്ള ഓസീസ് രണ്ടാമതും.
Also Read: ഇംഗ്ലണ്ടിലെ 'ഇടവപ്പാതി' കാഴ്ചകള്‍ കാണണോ; വേദിയില്‍ മഴ തകര്‍ക്കുന്നു; മത്സരം ഉപേക്ഷിച്ചേക്കും
ഇംഗ്ലണ്ട് ലോകകപ്പില്‍ ഇത് നാലാം തവണയാണ് മത്സരം മഴമൂലം ഉപേക്ഷിക്കേണ്ടി വന്നത്. ലോകകപ്പ് ചരിത്രത്തിലെ തന്നെ മോശം റെക്കോര്‍ഡാണ് ഇത്. നേരത്തെ 1992 ലും 2003 ലും രണ്ട് വീതം മത്സരങ്ങള്‍ മഴമൂലം ഉപേക്ഷിച്ചിരുന്നു. ഈ റെക്കോര്‍ഡാണ് ഇത്തവണത്തെ ലോകകപ്പില്‍ മാറിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: ICC Cricket World Cup 2019, ICC World Cup 2019, India vs New Zealand, Indian cricket team, New Zealand Cricket team