• HOME
  • »
  • NEWS
  • »
  • sports
  • »
  • ICC World cup: ടോസ് ജയം അഫ്ഗാനിസ്ഥാന്; പാകിസ്ഥാനെതിരെ ബാറ്റിങ്ങ് തെരഞ്ഞെടുത്തു

ICC World cup: ടോസ് ജയം അഫ്ഗാനിസ്ഥാന്; പാകിസ്ഥാനെതിരെ ബാറ്റിങ്ങ് തെരഞ്ഞെടുത്തു

അഫ്ഗാനിസ്ഥാന്‍ ലക്ഷ്യമിടുന്നത് ഈ ലോകകപ്പിലെ ആദ്യ ജയമാണ്.

പാകിസ്ഥാൻ

പാകിസ്ഥാൻ

  • Last Updated :
  • Share this:
    ലണ്ടന്‍: ലോകകപ്പില്‍ പാകിസ്ഥാനെതിരായ മത്സരത്തില്‍ ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ ബാറ്റിങ്ങ് തെരഞ്ഞെടുത്തു. പാകിസ്ഥാന് ഏറെ നിര്‍ണായകമാണ് ഇന്നത്തെ പോരാട്ടം. ഇനിയുള്ള രണ്ട് മല്‍സരങ്ങളും ജയിച്ചാല്‍ മാത്രമേ പാകിസ്താന് സെമി സാധ്യത നിലനിര്‍ത്താനാകൂ. അതേസമയം അഫ്ഗാനിസ്ഥാന്‍ ലക്ഷ്യമിടുന്നത് ഈ ലോകകപ്പിലെ ആദ്യ ജയമാണ്.

    ലോകകപ്പില്‍ അദ്യ ഘട്ടത്തില്‍ നിരാശയാര്‍ന്ന പ്രകടനമായിരുന്നു പാകിസ്ഥാന്‍ പുറത്തെടുത്തത്. എന്നാല്‍ മല്‍സരങ്ങള്‍ പകുതി പിന്നിട്ടതോടെ അവിശ്വസനീയമായ തിരിച്ചുവരവാണ് അയല്‍ക്കാര്‍ കാഴ്ചവെച്ചത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയും ന്യൂസിലന്‍ഡിന് എതിരെയും കണ്ടത് ഇത്തരത്തിലുള്ള പ്രകടനമായിരുന്നു.

    Also Read: കഴിഞ്ഞ ഫൈനലിന്റെ തനിയാവര്‍ത്തനത്തിന് ഓസീസും ന്യൂസിലന്‍ഡും ഇന്ന് നേര്‍ക്കുനേര്‍

    ബാബര്‍ അസമിന്റെ ഫോമും ഇടതു കൈ പേസര്‍ ഷഹീന്‍ അഫ്രിദിയുടെ മികവും പാക് നിരയ്ക്ക് ആശ്വാസമായി. ഷോയ്ബ് മാലിക്കിന് പകരക്കാരനായി ഹാരിസ് സൊഹൈലിനെ കൊണ്ടു വന്ന തീരുമാനവും വിജയമായി. അവസാന രണ്ട് മല്‍സരത്തിലും പാക് വിജയത്തില്‍ ഹാരിസ് സൊഹൈല്‍ പങ്കാളിയായി. കീവിസിനെതിരെ മൊഹമ്മദ് ആമീര്‍ റണ്‍ വഴങ്ങിയത് പാക് നിരയെ സമ്മര്‍ദത്തിലാക്കുന്നുണ്ട്. 1992 ലേതിന് സമാനമായി സാഹചര്യത്തിലാണ് മല്‍സരം ഫലം പോകുന്നതെങ്കിലും അത് യാദൃശ്ചികമെന്നേ പാക് നിരയും കാണുന്നുള്ളു.

    ലോകകപ്പില്‍ നിന്ന് ഇതിനോടകം പുറത്തായ അഫ്ഗാനിസ്ഥാന് ലക്ഷ്യം ഒന്നേയുള്ളൂ. ഒരു ജയം നേടുകയെന്നത്. ഹസ്‌റത്തുള്ള സസായി, മൊഹമ്മദ് നബി, റാഷിദ് ഖാന്‍ എന്നിവരില്‍ തന്നെയാണ് അഫ്ഗാന്‍ പ്രതീക്ഷ. ഇന്ത്യക്കെതിരായ വീര്യം പാക് നിരയ്ക്ക് എതിരെയും പ്രതീക്ഷിക്കാം. ലോകകപ്പില്‍ 3 തവണ ഏറ്റുമുട്ടിയപ്പോള്‍ മൂന്നിലും ജയം പാകിസ്താനായിരുന്നു. ഇന്നത്തെ മല്‍സരം പാകിസ്താനൊപ്പം ഇംഗ്‌ളണ്ടിനും പ്രധാനമാണ്. പാകിസ്താന്‍ തോറ്റാല്‍ ഇംഗ്‌ളണ്ടിന്റെ സെമി പ്രതീക്ഷ കൂടും.

    First published: