• HOME
  • »
  • NEWS
  • »
  • sports
  • »
  • ICC World Cup 2019: മൂന്നാം ജയം തേടി ന്യൂസിലന്‍ഡ്; തടഞ്ഞുനിര്‍ത്താന്‍ അഫ്ഗാന്‍

ICC World Cup 2019: മൂന്നാം ജയം തേടി ന്യൂസിലന്‍ഡ്; തടഞ്ഞുനിര്‍ത്താന്‍ അഫ്ഗാന്‍

ബൗളിങ്ങില്‍ ഇരു ടീമുകളും തുല്യ ശക്തികളാണ്

new zealand

new zealand

  • Last Updated :
  • Share this:
    ലണ്ടന്‍: ലോകകപ്പിലെ ഇന്നത്തെ രണ്ടാം മല്‍സരത്തില്‍ ന്യൂസിലന്‍ഡ് അഫ്ഗാനിസ്ഥാനെ നേരിടും. തുടര്‍ച്ചയായ മൂന്നാം ജയമാണ് ന്യുസിലന്‍ഡ് ലക്ഷ്യമിടുന്നത്. ടോണ്‍ടണിലെ ദി കൂപ്പര്‍ അസോസിയേറ്റ്‌സ് കൗണ്ടി ഗ്രൗണ്ടിലാണ് മത്സരം. കാലാവസ്ഥ വില്ലനാകുമോയെന്ന സംശയം സ്‌റ്റേഡിയത്തിലുണ്ട്. 20 വര്‍ഷത്തിനു ശേഷമാണ് ടോണ്‍ടണില്‍ ഏകദിനം നടക്കുന്നത്.

    തുടര്‍ച്ചയായ രണ്ട് ജയങ്ങളുമായി വരുന്ന ന്യൂസിലന്‍ഡിനെ തുടര്‍ച്ചയായ രണ്ട് തോല്‍വി കഴിഞ്ഞെത്തുന്ന അഫ്ഗാനാണ് നേരിടുന്നതെങ്കിലും അനായാസ ജയം കിവികള്‍ പ്രതീക്ഷിക്കുന്നില്ല. ബംഗ്‌ളാദേശിനെതിരായ മല്‍സരത്തില്‍ ദൗര്‍ബല്യങ്ങളുണ്ടായതാണ് അഫ്ഗാനിസ്ഥാനെതിരെ കരുതലോടെ ഇറങ്ങാന്‍ ന്യുസിലന്‍ഡിനെ പ്രേരിപ്പിക്കുന്നത്.

    Also Read: 'കണക്കു തീര്‍ക്കാന്‍ നീലപ്പടയിറങ്ങുമ്പോള്‍' ലോകകപ്പ് ചരിത്രത്തിലെ ഇന്ത്യ- ഓസീസ് പോരാട്ടങ്ങള്‍

    ന്യൂസിലന്‍ഡ് നിരയില്‍ റോസ് ടെയ്ലര്‍, കെയിന്‍ വില്യംസന്‍, മാര്‍ട്ടിന്‍ ഗുപ്ടില്‍ എന്നിവര്‍ ഫോമിലാണ്. കോളിന്‍ മണ്‍റോയും മികച്ച ഇന്നിങ്ങ്സുകള്‍ കളിക്കാന്‍ ശേഷിയുള്ള താരമാണ്. ഗുല്‍ബാദിന്‍ നയിബ് നയിക്കുന്ന അഫ്ഗാന്‍ നിരയിലും വെടിക്കെട്ട് താരങ്ങള്‍ ഉണ്ട്. വിക്കറ്റ് കീപ്പര്‍ മുഹമ്മദ് ഷെഹസാദിന് പരുക്കേറ്റതാണ് അഫ്ഗാനെ അലട്ടുന്നത്. ഹഷ്മത്തുള്ള ഷഹീദി, സസായ്, മുഹമ്മദ് നബി, നജീബുള്ള സദ്രാന്‍, അലി സദ്രാന്‍ തുടങ്ങിയ മികച്ച ബാറ്റ്സ്മാന്‍മാര്‍ അവര്‍ക്കുണ്ട്.

    ബൗളിങ്ങില്‍ ഇരു ടീമുകളും തുല്യ ശക്തികളാണ്. കിവീസ് നിരയില്‍ ട്രെന്‍ഡ് ബോള്‍ട്ടാണ് ശ്രദ്ധിക്കേണ്ട താരം. പന്ത് മികച്ച രീതിയില്‍ സ്വിംഗ് ചെയ്യിക്കാനുള്ള കഴിവ് ബോള്‍ട്ടിനുണ്ട്. എന്നാല്‍ മാറ്റ് ഹെന്റിയാണ് വിക്കറ്റ് നേട്ടത്തില്‍ മുന്നില്‍. സ്പിന്നറായി ഫെര്‍ഗൂസന്‍ ഉണ്ടെങ്കിലും എതിരാളികള്‍ക്ക് ഭീഷണിയല്ല. റാഷിദും മുജീബും നബിയും കടുത്ത ഭീഷണിയാകും കിവീസിന്. സ്പിന്‍ ആക്രമണത്തിലൂടെ ന്യൂസിലന്‍ഡിനെ വീഴ്ത്താനാണ് അഫ്ഗാന്‍ ശ്രമം. അതേ സമയം പേസ് ആക്രമണമാണ് കീവീസ് ലക്ഷ്യം.

    First published: