• HOME
  • »
  • NEWS
  • »
  • sports
  • »
  • 'സെമി കാണണമെങ്കില്‍ ജയിച്ചേ തീരു' ലോകകപ്പില്‍ ഇന്ന് ഏഷ്യന്‍ പോരാട്ടം; അഫ്ഗാന്‍ പാകിസ്ഥാനുമായി ഏറ്റുമുട്ടും

'സെമി കാണണമെങ്കില്‍ ജയിച്ചേ തീരു' ലോകകപ്പില്‍ ഇന്ന് ഏഷ്യന്‍ പോരാട്ടം; അഫ്ഗാന്‍ പാകിസ്ഥാനുമായി ഏറ്റുമുട്ടും

അഫ്ഗാനിസ്ഥാന്‍ ലക്ഷ്യമിടുന്നത് ഈ ലോകകപ്പിലെ ആദ്യ ജയമാണ്.

Pakistan team

Pakistan team

  • Last Updated :
  • Share this:
    ലണ്ടന്‍: ലോകകപ്പില്‍ ഇന്ന് ഏഷ്യന്‍ പോരാട്ടം. പാകിസ്ഥാന് നിര്‍ണായകമായ മല്‍സരത്തില്‍ എതിരാളി അഫ്ഗാനിസ്ഥാനാണ്. ഇനിയുള്ള രണ്ട് മല്‍സരങ്ങളും ജയിച്ചാല്‍ മാത്രമേ പാകിസ്താന് സെമി സാധ്യത നിലനിര്‍ത്താനാകൂ. അതേസമയം അഫ്ഗാനിസ്ഥാന്‍ ലക്ഷ്യമിടുന്നത് ഈ ലോകകപ്പിലെ ആദ്യ ജയമാണ്.

    സെമി സാധ്യത നിലനിര്‍ത്താന്‍ പാകിസ്ഥാന് ഇന്ന് അഫ്ഗാനിസ്ഥാനോടും ജൂലൈ 5 ന് ബംഗ്ലാദേശിനോടും ജയിക്കണം. അദ്യ ഘട്ടത്തില്‍ നിരാശയാര്‍ന്ന പ്രകടനമായിരുന്നു പാകിസ്ഥാന്‍ പുറത്തെടുത്തത്. എന്നാല്‍ മല്‍സരങ്ങള്‍ പകുതി പിന്നിട്ടതോടെ അവിശ്വസനീയമായ തിരിച്ചുവരവാണ് അയല്‍ക്കാര്‍ കാഴ്ചവെച്ചത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയും ന്യൂസിലന്‍ഡിന് എതിരെയും കണ്ടത് ഇത്തരത്തിലുള്ള പ്രകടനമായിരുന്നു.

    Also Read: ശ്രീലങ്കയ്ക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് തകർപ്പൻ ജയം

    ബാബര്‍ അസമിന്റെ ഫോമും ഇടതു കൈ പേസര്‍ ഷഹീന്‍ അഫ്രിദിയുടെ മികവും പാക് നിരയ്ക്ക് ആശ്വാസമായി. ഷോയ്ബ് മാലിക്കിന് പകരക്കാരനായി ഹാരിസ് സൊഹൈലിനെ കൊണ്ടു വന്ന തീരുമാനവും വിജയമായി. അവസാന രണ്ട് മല്‍സരത്തിലും പാക് വിജയത്തില്‍ ഹാരിസ് സൊഹൈല്‍ പങ്കാളിയായി. ഇന്ന് ഇമാദ് വാസിമിന് പകരക്കാരനായി ഹസന്‍ അലിയെ ഉള്‍പ്പെടുത്തിയേക്കും. അഫ്ഗാന്‍ ബാറ്റ്‌സ്മാന്‍മാര്‍ സ്പിന്‍ ബൗളര്‍മാരെ നന്നായി കളിക്കുന്നതാണ് ഇതിനു കാരണം.

    കീവിസിനെതിരെ മൊഹമ്മദ് ആമീര്‍ റണ്‍ വഴങ്ങിയത് പാക് നിരയെ സമ്മര്‍ദത്തിലാക്കുന്നുണ്ട്. 1992 ലേതിന് സമാനമായി സാഹചര്യത്തിലാണ് മല്‍സരം ഫലം പോകുന്നതെങ്കിലും അത് യാദൃശ്ചികമെന്നേ പാക് നിരയും കാണുന്നുള്ളു.

    ലോകകപ്പില്‍ നിന്ന് ഇതിനോടകം പുറത്തായ അഫ്ഗാനിസ്ഥാന് ലക്ഷ്യം ഒന്നേയുള്ളൂ.ഒരു ജയം നേടുകയെന്നത്. ഹസ്‌റത്തുള്ള സസായി, മൊഹമ്മദ് നബി, റാഷിദ് ഖാന്‍ എന്നിവരില്‍ തന്നെയാണ് അഫ്ഗാന്‍ പ്രതീക്ഷ. ഇന്ത്യക്കെതിരായ വീര്യം പാക് നിരയ്ക്ക് എതിരെയും പ്രതീക്ഷിക്കാം. ലോകകപ്പില്‍ 3 തവണ ഏറ്റുമുട്ടിയപ്പോള്‍ മൂന്നിലും ജയം പാകിസ്താനായിരുന്നു. ഇന്നത്തെ മല്‍സരം പാകിസ്താനൊപ്പം ഇംഗ്‌ളണ്ടിനും പ്രധാനമാണ്. പാകിസ്താന്‍ തോറ്റാല്‍ ഇംഗ്‌ളണ്ടിന്റെ സെമി പ്രതീക്ഷ കൂട്ടും.

    First published: