ICC World Cup 2019: ബ്രിസ്റ്റോളില്‍ ഇന്ന് ഏഷ്യന്‍ പോരാട്ടം; ശ്രീലങ്കയും പാകിസ്ഥാനും നേര്‍ക്കുനേര്‍

അപ്രവചനീയതയാണ് പാക് ക്രിക്കറ്റിന്റെ മുഖമുദ്ര

news18
Updated: June 7, 2019, 12:30 PM IST
ICC World Cup 2019: ബ്രിസ്റ്റോളില്‍ ഇന്ന് ഏഷ്യന്‍ പോരാട്ടം; ശ്രീലങ്കയും പാകിസ്ഥാനും നേര്‍ക്കുനേര്‍
pakistan
  • News18
  • Last Updated: June 7, 2019, 12:30 PM IST
  • Share this:
ബ്രിസ്റ്റോള്‍: ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ന് ഏഷ്യന്‍ പോരാട്ടം. ഉച്ചക്ക് മൂന്നിന് നടക്കുന്ന മത്സരത്തില്‍ പാകിസ്ഥാനും ശ്രീലങ്കയുമാണ് ഏറ്റുമുട്ടുന്നത്. രണ്ട് മത്സരം കളിച്ച ഇരു ടീമും ഒരു മത്സരം വീതം ജയിച്ചാണ് മൂന്നാമങ്കത്തിന് തയ്യാറെടുക്കുന്നത്.

ഏതാണ്ട് സമാന രീതിയില്‍ ലോകകപ്പിന് തുടക്കമിട്ട രണ്ട് ടീമുകളാണ് പാകിസ്ഥാനും ശ്രീലങ്കയും. ആദ്യ മത്സരത്തില്‍ വിന്‍ഡീസിന് മുന്നില്‍ നിലം പരിശായ പാകിസ്ഥാന്‍ കഴിഞ്ഞ കളിയില്‍ ഇംഗ്ലണ്ടിനെ കീഴടക്കി. എന്നും അപ്രവചനീയതയാണ് പാക് ക്രിക്കറ്റിന്റെ മുഖമുദ്ര. ബൗളര്‍മാര്‍ റണ്‍സ് ഏറെ വഴങ്ങുന്നതാണ് ടീമിന്റെ പ്രധാന തിരിച്ചടി.

Also Read: 'സെഞ്ച്വറി ഇല്ലെങ്കിലെന്താ ലോക റെക്കോര്‍ഡല്ലേ അടിച്ചെടുത്തത്' ചരിത്രത്തില്‍ ഇടംപിടിച്ച് കോള്‍ട്ടര്‍നൈല്‍

എന്നാല്‍ ഇമാം ഉള്‍ ഹഖ്, ഫഖര്‍ സമാന്‍, ബാബര്‍ അസം എന്നിവരടങ്ങിയ ടോപ് ഓര്‍ഡര്‍ ടീമിന് നല്‍കുന്ന ആത്മവിശ്വാസം വലുതാണ്. കഴിഞ്ഞ കളിയില്‍ സര്‍ഫറാസ് ഖാനും മുഹമ്മദ് ഹഫീസും റണ്‍സ് കെണ്ടെത്തിയത് മധ്യനിരക്ക് കരുത്താകും. ഇംഗ്ലണ്ടിലേക്ക് അവസാന നിമിഷം ടിക്കറ്റ് കിട്ടിയ മുഹമ്മദ് അമീര്‍ പഴയപ്രതാപത്തിലേക്ക് മടങ്ങിയെത്തുന്നതിന്റെ സൂചനകളാണ് കഴിഞ്ഞ കളികളില്‍ കണ്ടത്. ഇംഗ്ലണ്ടിനെതിരെ റണ്‍സ് വഴങ്ങിയെങ്കിലും വഹാബ് റിയാസ് അവസാന ഓവറുകളില്‍ അപകടകാരിയാകും.

ആദ്യം ന്യൂസിലന്‍ഡിന് മുന്നില്‍ തകര്‍ന്നടിഞ്ഞ ശ്രീലങ്ക കഴിഞ്ഞ കളിയില്‍ അഫ്ഗാനിസ്ഥാനെയാണ് തോല്‍പിച്ചത്. മലിംഗയും നുവാന്‍ പ്രദീപും ഉള്‍പ്പെട്ട ബൗളിങ്ങ് നിര ഇന്നും ഫോമിലായാല്‍ ലങ്കക്ക് ജയം പ്രതീക്ഷിക്കാം. അഫ്ഗാനെതിരായ ജയം ടീമിന്റെ ആത്മവീര്യം അല്‍പം ഉയര്‍ത്തിയിട്ടുണ്ട്.

പരിചയസമ്പന്നനാണെങ്കിലും കഴിഞ്ഞ രണ്ട് കളിയിലും മാത്യൂസ് പൂജ്യത്തിന് പുറത്തായത് ആശങ്കയാണ്. ടീമിലെ മറ്റ് ബാറ്റ്‌സ്മാന്‍മാരും താളം കണ്ടെത്താന്‍ വിഷമിക്കുകയാണ്. ഫ്‌ളാറ്റ് വിക്കറ്റാകും ബ്രിസ്റ്റോളിലെന്നാണ് പ്രതീക്ഷ. മത്സരത്തിന് മഴ ഭീഷണിയാണ്. ഇടക്കിടെ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലവസ്ഥ പ്രവചനം

First published: June 7, 2019, 12:30 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading