• HOME
  • »
  • NEWS
  • »
  • sports
  • »
  • ICC World Cup 2019: തോരാമഴയിൽ ടോസ് പോലും ചെയ്യാനാകാതെ പാക്- ശ്രീലങ്ക മത്സരം ഉപേക്ഷിച്ചു

ICC World Cup 2019: തോരാമഴയിൽ ടോസ് പോലും ചെയ്യാനാകാതെ പാക്- ശ്രീലങ്ക മത്സരം ഉപേക്ഷിച്ചു

പാകിസ്ഥാനും ശ്രീലങ്കയ്ക്കും ഓരോ പോയിന്റ് ലഭിച്ചു

News 18

News 18

  • Last Updated :
  • Share this:
    ബ്രിസ്റ്റോള്‍: പാകിസ്ഥാനും ശ്രീലങ്കയും തമ്മിലുള്ള ലോകകപ്പ് ക്രിക്കറ്റ് മത്സരം കനത്ത മഴയെ തുടർന്ന് ഉപേക്ഷിച്ചു. ഒരു പന്ത് പോലും എറിയാനാവാതെയാണ് മത്സരം ഉപേക്ഷിച്ചത്. തുടക്കം മുതല്‍ മഴ പെയ്യുന്നുണ്ടായിരുന്നു. പല വട്ടം അമ്പയര്‍മാര്‍ പിച്ച് പരിശോധിച്ചെങ്കിലും മത്സരയോഗ്യമല്ലെന്ന് കണ്ടതിനെ തുടര്‍ന്ന് ഇന്ത്യന്‍ സമയം 8.15 ഓടെ മത്സരം ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതോടെ ഇരുടീമുകൾക്ക് ഓരോ പോയിന്റ് ലഭിച്ചു. പോയിന്റ് പട്ടികയില്‍ ശ്രീലങ്ക മൂന്നാമതും പാകിസ്ഥാന്‍ നാലാമതുമാണ്.

    ആദ്യ മത്സരത്തില്‍ വിന്‍ഡീസിനോട് ദയനീയമായി പരാജയപ്പെട്ട പാകിസ്ഥാന്‍ രണ്ടാം മത്സരത്തില്‍ ആതിഥേയരായ ഇംഗ്ലണ്ടിനെതിരെ മികച്ച വിജയം സ്വന്തമാക്കി ശക്തമായി തിരിച്ചുവന്നിരുന്നു. ആദ്യ മത്സരത്തില്‍ 105 റണ്‍സ് മാത്രം നേടാനായവര്‍ രണ്ടാം മത്സരത്തില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 348 റണ്‍സാണ് അടിച്ചെടുത്തത്. ഈ ലോകകപ്പിലെ ഇതുവരെയുള്ള ഏറ്റവും മോശപ്പെട്ട സ്‌കോറും ഏറ്റവും ഉയര്‍ന്ന സ്‌കോറും പാകിസ്ഥാന്റെ വകയാണ്.

    ആദ്യ മത്സരത്തില്‍ ന്യൂസീലാന്റിനോട് പത്ത് വിക്കറ്റിന് ദയനീയമായി തോറ്റെങ്കിലും, രണ്ടാം മത്സരത്തില്‍ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമത്തിന്റെ ബലത്തില്‍ അഫ്ഗാനിസ്ഥാനെ 34 റണ്‍സിന് ശ്രീലങ്ക പരാജയപ്പെടുത്തിയിരുന്നു.

    First published: