നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ICC World cup 2019: പിഴച്ചത് കോഹ്ലിയുടെ ആ തീരുമാനം; സച്ചിനും പറയുന്നു

  ICC World cup 2019: പിഴച്ചത് കോഹ്ലിയുടെ ആ തീരുമാനം; സച്ചിനും പറയുന്നു

  തുടക്കത്തിൽ തകർന്ന ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത് രവീന്ദ്ര ജഡേജയുടെ തകർപ്പൻ ഇന്നിംഗ്സാണ്. 59 പന്തിൽ 77 റൺസെടുത്ത ജഡേജ വമ്പനടിക്ക് ശ്രമിക്കവെ 48-ാം ഓവറിലാണ് പുറത്തായത്

  സച്ചിൻ തെണ്ടുൽക്കർ

  സച്ചിൻ തെണ്ടുൽക്കർ

  • News18
  • Last Updated :
  • Share this:
   മാഞ്ചസ്റ്റര്‍: ലോകകപ്പിലെ ആദ്യ സെമിയിലെ തോൽവിയിൽനിന്ന് മുക്തരാകാൻ കോഹ്ലിപ്പടയ്ക്ക് എത്രനാൾ വേണ്ടിവരും? ന്യൂസിലാൻഡിനെതിരെ 18 റൺസിന് തോറ്റാണ് തുടർച്ചയായ രണ്ടാം വർഷവും ഇന്ത്യ ഫൈനൽ കാണാതെ പുറത്താകുന്നത്. തോൽവിയിലും രവീന്ദ്ര ജഡേജയുടെ ഒറ്റയാൾ പോരാട്ടമാണ് ഇന്ത്യയ്ക്ക് ആശ്വസിക്കാനുള്ളത്. ഇന്ത്യൻ മുൻനിര തകർന്നപ്പോഴും പരിചയസമ്പത്തുള്ള താരങ്ങളെ ഇറക്കാൻ തയ്യാറാകാതിരുന്നതാണ് ഇന്ത്യയുടെ തോൽവിക്ക് കാരണമായതെന്ന വിമർശനം ഉയരുന്നുണ്ട്. സച്ചിൻ ടെൻഡുൽക്കർ ഉൾപ്പടെയുള്ളവർ ഇക്കാര്യം ഉന്നയിച്ച് രംഗത്തെത്തിയിട്ടുണ്ട്.

   തുടരെ മൂന്നു വിക്കറ്റുകൾ നഷ്ടമായപ്പോഴും ധോണിയെപ്പോലെ പരിചയസമ്പത്തുള്ള ഒരു താരത്തെ ഇറക്കാൻ തയ്യാറാകാതിരുന്ന വിരാട് കോഹ്ലിക്ക് പിഴച്ചുവെന്നാണ് വിമർശനം. പ്രതിസന്ധിഘട്ടങ്ങളിൽ സിംഗിളും ഡബിളുമെടുത്ത് സ്ട്രൈക്ക് കൈമാറുന്ന ധോണിയുടെ ശൈലി ഇന്ത്യയ്ക്ക് ഗുണം ചെയ്യുമായിരുന്നു. ധോണിയെ അഞ്ചാം നമ്പറിൽ ഇറക്കിയിരുന്നെങ്കിൽ മത്സരഫലം മറ്റൊന്നാകുമായിരുന്നുവെന്നാണ് സച്ചിൻ പറയുന്നത്. എന്നാൽ ഹർദ്ദിക് പാണ്ഡ്യയ്ക്കുംശേഷമാണ് ധോണിയെ ബാറ്റിങ്ങിന് അയച്ചത്. ഇത് ഇന്ത്യയ്ക്ക് തിരിച്ചടിയായി മാറിയെന്നും താരം സൂചിപ്പിക്കുന്നു.

   തുടക്കത്തിൽ തകർന്ന ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത് രവീന്ദ്ര ജഡേജയുടെ തകർപ്പൻ ഇന്നിംഗ്സാണ്. 59 പന്തിൽ 77 റൺസെടുത്ത ജഡേജ വമ്പനടിക്ക് ശ്രമിക്കവെ 48-ാം ഓവറിലാണ് പുറത്തായത്. ജഡേജ പുറത്തായശേഷവും ഇന്ത്യയ്ക്ക് ജയസാധ്യതയുണ്ടായിരുന്നു. 49-ാം ഓവറിലെ ആദ്യ പന്തിൽ ലോക്കി ഫെര്‍ഗൂസനെ ഓഫ് സൈഡിൽ സിക്സര്‍ അടിച്ച് ധോണി തുടങ്ങുകയും ചെയ്തു. എന്നാൽ 10 പന്തിൽ 25 റൺസ് എന്ന നിലയിൽനിൽക്കെ ധോണി റണ്ണൌട്ടായത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. കൂടുതൽ ചെറുത്തുനിൽപ്പ് ഇല്ലാതെ ഇന്ത്യൻ പോരാട്ടം അവസാനിക്കുകയായിരുന്നു.
   First published:
   )}