ദക്ഷിണാഫ്രിക്കൻ ഓപ്പണർമാരെ പുറത്താക്കിയവൻ; ആരാണ് ഈ ബൂമ്ര?

പരിമിത ഓവർ മത്സരങ്ങളിൽ ലോകത്തിലെ ഏറ്റവും മികച്ച ബൌളറായി അറിയപ്പെടുന്ന ബൂമ്രയുടെ ആക്ഷനാണ് ഏറെ ശ്രദ്ധേയം...

bumrah

bumrah

  • News18
  • Last Updated :
  • Share this:
    ജസ്പ്രിത് ബൂമ്ര- ഈ ലോകകപ്പിൽ ഇന്ത്യൻ ബൌളിങിന്‍റെ കുന്തമുനയാകുമെന്ന് പ്രവചിക്കപ്പെട്ട താരം. പ്രവചനം തെറ്റിയില്ല, ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയുടെ ഓപ്പണർമാരെ മടക്കി ബൂമ്ര വരവറിയിച്ചു. പരിമിത ഓവർ മത്സരങ്ങളിൽ ലോകത്തിലെ ഏറ്റവും മികച്ച ബൌളറായി അറിയപ്പെടുന്ന ബൂമ്രയുടെ ആക്ഷനാണ് ഏറെ ശ്രദ്ധേയം...

    1993ൽ ഗുജറാത്തിലെ അഹമ്മദാബാദിൽ ജനിച്ച ബൂമ്ര 2013-14 സീസണിലാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറിയത്. അതിവേഗതയിൽ പന്തെറിയുന്ന ബൂമ്രയുടെ യോർക്കറുകളാണ് ബാറ്റ്സ്മാൻമാരെ ഭയപ്പെടുത്തിയത്. 145-150 കിലോമീറ്റർ വേഗതയിൽ സ്ഥിരമായി പന്തെറിയുന്നുവെന്നതാണ് ബൂമ്രയുടെ സവിശേഷത. സ്വിങ് ചെയ്യുന്ന യോർക്കറുകളാണ് ബൂമ്രയുടെ വജ്രായുധം. അതുകൊണ്ടുതന്നെ ഡെത്ത് ഓവർ സ്പെഷ്യലിസ്റ്റ് കൂടിയാണ് താരം. ബാറ്റിങ് വെടിക്കെട്ടുകൾ പുറത്തെടുക്കാൻ കാത്തിരിക്കുന്ന അവസാന ഓവറുകളിൽ ബൂംറയുടെ പന്തുകൾ ബാറ്റ്സ്മാൻമാരെ ശരിക്കും കുഴക്കി.

    ഇത് വിരാടോ രാഹുലോ? ഐസിസിക്കും കൺഫ്യൂഷനാകും!

    2016 ജനുവരിയിൽ ഓസ്ട്രേലിയയ്ക്കെതിരെ കളിച്ചുകൊണ്ടാണ് ബൂംറ ഏകദിനത്തിൽ അരങ്ങേറിയത്. 2018ൽ ടെസ്റ്റിലും ബൂമ്ര അരങ്ങേറി. ഐപിഎൽ പോലെയുള്ള ലീഗുകളിലെ പ്രകടനമാണ് ബൂമ്രയെ ദേശീയ ടീമിലെത്തിച്ചത്. 49 ഏകദിനങ്ങളിൽ ഇതിനോടകം 87 വിക്കറ്റ് വീഴ്ത്തിക്കഴിഞ്ഞ ബൂമ്ര ഈ ലോകകപ്പ് അവിസ്മരണീയമാക്കുമെന്ന പ്രഖ്യാപനമാണ് ആദ്യ മത്സരത്തിലെ ആദ്യ ഓവറുകൾ വ്യക്തമാക്കുന്നത്.
    First published:
    )}