ICC World cup 2019: നിർണായകമായത് ആദ്യ മണിക്കൂർ; അവർ നന്നായി കളിച്ചു: കോഹ്ലി

'ഇന്ത്യ നന്നായി പന്തെറിഞ്ഞു. ഈ ലക്ഷ്യം മറികടക്കാനാകുമെന്നാണ് കരുതിയത്. എന്നാൽ ഇന്ത്യൻ ഇന്നിംഗ്സിലെ ആദ്യ ഒരു മണിക്കൂറിൽ കളി തിരിഞ്ഞു'

news18
Updated: July 10, 2019, 7:57 PM IST
ICC World cup 2019: നിർണായകമായത് ആദ്യ മണിക്കൂർ; അവർ നന്നായി കളിച്ചു: കോഹ്ലി
Kohli
  • News18
  • Last Updated: July 10, 2019, 7:57 PM IST
  • Share this:
മാഞ്ചസ്റ്റർ: ന്യൂസിലാൻഡിനെതിരായ സെമിഫൈനലിൽ നിർണായകമായത് ഇന്ത്യൻ ഇന്നിംഗ്സിലെ ആദ്യ മണിക്കൂറെന്ന് നായകൻ വിരാട് കോഹ്ലി. മത്സരശേഷം പ്രതികരിക്കുകയായിരുന്നു കോഹ്ലി. ഇന്ത്യ നന്നായി പന്തെറിഞ്ഞു. ഈ ലക്ഷ്യം മറികടക്കാനാകുമെന്നാണ് കരുതിയത്. എന്നാൽ ഇന്ത്യൻ ഇന്നിംഗ്സിലെ ആദ്യ ഒരു മണിക്കൂറിൽ കളി തിരിഞ്ഞു. മത്സരം ജയിച്ചതിൽ എല്ലാ ക്രെഡിറ്റും ന്യൂസിലാൻഡിനാണ്. അവർ നന്നായി കളിച്ചു. ആദ്യ ഓവറുകളിൽ ന്യൂസിലാൻഡ് ബൌളർമാരെ നേരിടാനാകാതെ ഇന്ത്യ ബുദ്ധിമുട്ടി.

എന്നാൽ ജഡേജയുടെ ബാറ്റിങ് പ്രതീക്ഷ നൽകി. മികച്ച പ്രകടനമാണ് അദ്ദേഹം നടത്തിയത്. ധോണിയുമായി മികച്ച കൂട്ടുകെട്ട് ഉണ്ടാക്കാനും സാധിച്ചു. എന്നാൽ എം.എസിന്‍റെ റണ്ണൌട്ട് തിരിച്ചടിയായി. നിർണായകഘട്ടങ്ങളിലൊക്കെ മികച്ച പ്രകടനമാണ് ന്യൂസിലാൻഡ് പുറത്തെടുത്തതെന്നും കോഹ്ലി പറഞ്ഞു.

First published: July 10, 2019, 7:57 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading