ICC World cup 2019: ഈ ബെയിൽസിനൊക്കെ എന്തുപറ്റി? ഇതെന്താ ഫെവിക്കോളിന്‍റെ പരസ്യമോ?

ലോകകപ്പിൽ സ്റ്റാർക്കും ബൂംമ്രയും ബോൾട്ടുമൊക്കെ 150 കിലോമീറ്ററോളം വേഗത്തിൽ സ്റ്റംപ്സിൽ പന്തെറിഞ്ഞുകൊള്ളിച്ചിട്ടും ബെയ്ൽസ് ചുവപ്പുനിറത്തിൽ കുണുങ്ങിത്തെളിഞ്ഞതല്ലാതെ വീണതേയില്ല

news18
Updated: June 10, 2019, 12:41 PM IST
ICC World cup 2019: ഈ ബെയിൽസിനൊക്കെ എന്തുപറ്റി? ഇതെന്താ ഫെവിക്കോളിന്‍റെ പരസ്യമോ?
dhoni
  • News18
  • Last Updated: June 10, 2019, 12:41 PM IST
  • Share this:
കൃഷ്ണരാജ് വി.എസ്.

നാട്ടിൻപുറത്താണേൽ ഒരുകാറ്റടിച്ചാൽ വീഴും ബെയിലുകൾ. പിന്നെ കല്ലുപെറുക്കിവെച്ചാണ് അഡ്ജസ്റ്റ് ചെയ്യാറ്. ലോകകപ്പിൽ സ്റ്റാർക്കും ബൂംമ്രയും ബോൾട്ടുമൊക്കെ 150 കിലോമീറ്ററോളം വേഗത്തിൽ സ്റ്റംപ്സിൽ പന്തെറിഞ്ഞുകൊള്ളിച്ചിട്ടും ബെയ്ൽസ് ചുവപ്പുനിറത്തിൽ കുണുങ്ങിത്തെളിഞ്ഞതല്ലാതെ വീണതേയില്ല.

ഉത്ഘാടനകളിയിൽ ആദിൽ റാഷിദെറിഞ്ഞ പന്ത് ഡി കോക്കിന് പിന്നിൽ സ്റ്റംപ്സിൽ ടപ്പേന്ന് കൊണ്ടിട്ടും ഒരനക്കവുമില്ല.

ദിമുത് കരുണരത്നെ ബാറ്റ് ചെയ്തപ്പോൾ ട്രെന്റ് ബോൾട്ടിന്റെ പന്ത് സ്റ്റംപിൽ കൊണ്ടതാണ്. വേഗത കൂട്ടി ബോൾട്ടിന്റെ ബോൾട്ടിളകിയതല്ലാതെ ഒരു നേട്ടവുമില്ല.

സ്റ്റാർക്കിന്റെ പന്ത് നേരിട്ട ഗെയിലും ഭാഗ്യവാനാണ്. ഗെയിലിന്റെ ബാറ്റിൽതട്ടിയെന്ന സംശയമാണ് ആദ്യമുണ്ടായത്. റിപ്ലേയിൽ പന്തുകൊണ്ടത് സ്റ്റംപ്സിൽ. പക്ഷെ, ഗെയിലും ബെയിലും തമ്മിൽ വല്ലാത്ത ആത്മബന്ധം.

ഇതുകൊണ്ടാണ് ക്രിക്കറ്റ് ജെന്റില്‍ മാന്‍ ഗെയിം ആകുന്നത്; സ്മിത്തിനെ കൂവിയ കാണികളോട് കൈയ്യടിക്കാന്‍ ആവശ്യപ്പെട്ട് വിരാട്

പിന്നെക്കണ്ടത് ബെൻ സ്റ്റോക്സിന്റെ നിരാശയാണ്. മൊഹമ്മദ് സെയ്ഫുദീന്റെ വിക്കറ്റിൽ പന്തുകൊണ്ടെന്ന് വ്യക്തം. എന്നിട്ടും ബെയ്ൽസ് കുലുങ്ങിയില്ല.

ഒടുവിൽ ബൂംമ്രക്ക് മുന്നിൽ രക്ഷപ്പെട്ടത് വാർണർ. പന്ത് സ്റ്റംപ്സിലാണുരുമ്മിപ്പോയത്. എന്തിട്ടെന്താ..?

ഒരുതവണ ധോണിയുടെ ഒരു റണ്ണൗട്ട് ശ്രമത്തിനിടെയും ബെയ്ൽസിന്റെ കടുംപിടുത്തം. അതിലോട്ടെറിഞ്ഞിട്ട് കാര്യമില്ലെന്ന മട്ടിൽ അമ്പയർ. കൂടെച്ചിരിച്ച് ധോണിയും.

ഒടുവിൽ നമുക്കിങ്ങനെ വിലയിരുത്തി അവസാനിപ്പിക്കാം. ഒന്നുകിൽ ഫെവികോൾ കമ്പനിയാണ് സ്റ്റംപ്സും ബെയിൽസും തയ്യാറാക്കിയത്. അല്ലെങ്കിൽ സ്റ്റംപ്സിന് മീതെ ബെയ്ൽസ് വെച്ചിരിക്കുന്നത് സിമന്റിട്ടുറപ്പിച്ചാണ്. അതുമല്ലെങ്കിൽ ഈ ലോകകപ്പിലെ പിരിയാത്ത പ്രണയമാണ് അതും ഇതും തമ്മിൽ.
First published: June 10, 2019, 12:25 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading