കാത്തിരിപ്പിനൊടുവിൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ലോകകപ്പ് പോരാട്ടത്തിന് അരങ്ങൊരുങ്ങി. സതാംപ്ടണിൽ ബുധനാഴ്ച വൈകിട്ട് ഇന്ത്യൻ സമയം മൂന്നുമണിക്കാണ് മത്സരം തുടങ്ങുന്നത്. ഈ മത്സരത്തെക്കുറിച്ച് ശ്രദ്ധിക്കേണ്ട 14 കാര്യങ്ങൾ ചുവടെ...
1. അവസാന അഞ്ചുവട്ടം നേർക്കുനേർ എത്തിയപ്പോൾ നാലിലും ജയം ഇന്ത്യക്കൊപ്പം
2. സമീപകാല മികവിന്റെ ആകെത്തുകയിലും ഇന്ത്യ തന്നെ മുന്നിൽ.
3. ദക്ഷിണാഫ്രിക്കയാകട്ടെ ഇംഗ്ലണ്ടിനോടും പിന്നെ ബംഗ്ലാദേശിനോടും തോറ്റു തലതാഴ്ത്തി നിൽപ്പാണ്.
4. ബാറ്റിംഗാണ് ഇന്ത്യയുടെ കരുത്ത്. രോഹിതും ധവാനും മനസുവെച്ചാൽ നല്ല തുടക്കം കിട്ടും. പിന്നെ വരുന്നത് ക്യാപ്റ്റൻ വിരാട് കൊലി.
ഈ നാലുപേർ ചേർന്ന് ഇന്ത്യയെ ജയിപ്പിക്കുമോ? ദക്ഷിണാഫ്രിക്ക കരുതിയിരിക്കുക!
5. നാലാം നമ്പരിൽ ആരെന്ന ചോദ്യത്തിന് സന്നാഹമത്സരത്തിൽ ഉചിതമായ ഉത്തരവും കിട്ടി. ബംഗ്ലാദേശിനോട് സെഞ്ച്വറിയടിച്ച കെ എൽ രാഹുൽ.
6. മധ്യനിരയ്ക്ക് കരുത്തുപകരാൻ ധോണിയും കേദാർ ജാദവും ഹർദിക് പാണ്ഡ്യയുമുണ്ട്.
7. ജാദവ് കളിച്ചില്ലെങ്കിൽ കാർത്തികോ ജഡേജയോ പകരക്കാരനാവും.
8. കുൽദീപോ ചഹലോ ആരെങ്കിലുമൊരാൾ സ്പിന്നറായെത്തും. ജഡേജ കളിച്ചാൽ കുൽദീപിന് സാധ്യത കുറയും.
9. അതിവേഗ ആക്രമണത്തിന് ഭുവനേശ്വറും ബൂംമ്രയും ഷമിയും ഉണ്ടാകാനാണ് സാധ്യത. ഒരാളെ പുറത്തിരുത്തിയാൽ വിജയ് ശങ്കർക്ക് സാധ്യത തെളിയും.
10. ദക്ഷിണാഫ്രിക്കൻ ടീം പ്രതിരോധ നടുവിലാണ്. ഇനിയുള്ള മത്സരങ്ങളോരോന്നും നിർണായകം.
11. പരിക്കേറ്റ ഹാഷിം അംല കളിക്കുമെന്നുറപ്പില്ല. സ്റ്റെയ്ൻ ലോകകപ്പിൽനിന്ന് പുറത്തായി കഴിഞ്ഞു. ഫാസ്റ്റ് ബൗളർ എൻഗിഡിയും വിശ്രമത്തിലാണ്.
12. ബാറ്റിംഗിൽ ക്യാപ്റ്റൻ ഡുപ്ലിസിയും ഡി കോക്കും ഫോമിലാണ്. ഡുമിനിയും മർക്രാമും വാൻഡെർ ഡ്യൂസനും മികവിലേക്ക്
തിരിച്ചെത്തിയിട്ടുണ്ട്.
13. ദക്ഷിണാഫ്രിക്കയുടെ ബൗളിംഗ് തീരെ പരാജയമാണ്. താഹിറും റബാഡയും മോറിസും ഫെൽക്വായോയും തല്ലുവാങ്ങുന്നുണ്ട്.
14. തുടരെത്തോൽവികൾക്കിടെ ചെന്നുകയറുന്നത് ഇന്ത്യയുടെ മടയിലേക്കാണെന്ന തിരിച്ചറിവിൽ കൂടുതൽ ആശങ്കപ്പെടുന്നുണ്ട് ദക്ഷിണാഫ്രിക്ക.
അങ്ങനെ പലകാരണങ്ങളാൽ മുൻതൂക്കം ടീം ഇന്ത്യക്കാണെന്ന് പറയാം...
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.