ലോഡ്സ്: ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ ന്യൂസിലന്‍ഡിന് അഞ്ച് വിക്കറ്റുകള്‍ നഷ്ടമായി. സ്കോര്‍ബോര്‍ഡില്‍ 173 റണ്‍സുള്ളപ്പോഴാണ് അഞ്ചാം വിക്കറ്റ് വീണിരിക്കുന്നത്. 19 റണ്‍സെടുത്ത നീഷാമാണ് ഏറ്റവും ഒടുവില്‍ മടങ്ങിയത്. മത്സരം 41 ഓവര്‍ പിന്നിടുമ്പോള്‍ 172 ന് 5 എന്ന നിലയിലാണ് ന്യൂസിലന്‍ഡ്. 24 റണ്‍സോടെ ടോം ലാഥവും 6 റണ്‍സോടെ ഗ്രാന്‍ഡ്ഹോമുമാണ് ക്രീസില്‍.
77 പന്തില്‍ 55 റണ്‍സെടുത്ത ഓപ്പണര്‍ നിക്കോള്‍സാണ് കിവികള്‍ക്കായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. കെയ്ന്‍ വില്യംസണ് ( 53 പന്തില്‍ 30), മാര്ട്ടിന് ഗുപ്ടില്‍ (18 പന്തില്‍ 19), റോസ് ടെയ്ലര് (15), നീഷാം (19) എന്നിവരുടെ വിക്കറ്റുകളാണ് ന്യൂസിലന്‍ഡിന് നഷ്ടമായിരിക്കുന്നത്.
ഇംഗ്ലണ്ടിനായി പ്ലങ്കറ്റ് മൂന്നും വോക്സും വുഡും ഓരോ വിക്കറ്റുകളും വീഴ്ത്തി. കന്നികീരീടം ലക്ഷ്യമിട്ടാണ് ഇരുടീമുകളും ലോഡ്സില്‍ ഇറങ്ങിയിരിക്കുന്നത്. ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാം ഫൈനലാണ് ന്യൂസീലന്‍ഡിനിത്. അതേസമയം കഴിഞ്ഞ രണ്ട് തവണയും ആതിഥേയരാണ് ലോകകപ്പ് നേടിയത് എന്നത് ഇംഗ്ലണ്ടിന് പ്രതീക്ഷ നല്‍കുന്നതാണ്. ടൂര്‍ണമെന്റ് തുടങ്ങുംമുമ്പ് തന്നെ ഫേവറിറ്റുകളായിരുന്നു ഇംഗ്ലണ്ട്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.