ഇന്റർഫേസ് /വാർത്ത /Sports / ICC World cup 2019: വോക്‌സിലൂടെ ഇംഗ്ലണ്ട് തുടങ്ങി; കരുതലോടെ തുടങ്ങിയ ഗുപ്ടില്‍ വീണു

ICC World cup 2019: വോക്‌സിലൂടെ ഇംഗ്ലണ്ട് തുടങ്ങി; കരുതലോടെ തുടങ്ങിയ ഗുപ്ടില്‍ വീണു

nz

nz

സ്‌കോര്‍ബോര്‍ഡില്‍ 29 റണ്‍സെത്തിയപ്പോഴാണ് ആദ്യ വിക്കറ്റ് വീണിരിക്കുന്നത്

 • News18
 • 1-MIN READ
 • Last Updated :
 • Share this:

  ലോഡ്‌സ്: ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ന്യൂസീലന്‍ഡിന് ആദ്യവിക്കറ്റ് നഷ്ടമായി. കരുതലോടെ തുടങ്ങിയ മാര്‍ട്ടിന്‍ ഗുപ്ടിലാണ് പുറത്തായത്. 18 പന്തില്‍ 19 റണ്‍സ് നേടിയ താരത്തെ ക്രിസ് വോക്‌സാണ് മടക്കിയത്. സ്‌കോര്‍ബോര്‍ഡില്‍ 29 റണ്‍സെത്തിയപ്പോഴാണ് ആദ്യ വിക്കറ്റ് വീണിരിക്കുന്നത്. മത്സരം 7 ഓവര്‍ പിന്നിടുമ്പോള്‍ 29 ന് 1 എന്ന നിലയിലാണ് ന്യൂസിലന്‍ഡ് 8 റണ്‍സോടെ നിക്കോള്‍സും വില്യംസണുമാണ് ക്രീസില്‍.

  കന്നികീരീടം ലക്ഷ്യമിട്ടാണ് ഇരുടീമുകളും ലോഡ്‌സില്‍ ഇറങ്ങിയിരിക്കുന്നത്. ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാം ഫൈനലാണ് ന്യൂസീലന്‍ഡിനിത്. കെയ്ന്‍ വില്യംസണെന്ന ക്യാപ്റ്റന്റെ മികവില്‍ കിവീസും ലക്ഷ്യമിടുന്നത് കന്നിക്കിരീടമാണ്. സെമി ഫൈനലില്‍ ഇന്ത്യയെ തോല്‍പിച്ചതോടെ വലിയ ആത്മവിശ്വാസത്തിലാണ് ന്യൂസീലന്‍ഡ്. ഫേവറിറ്റുകളല്ല, അതുകൊണ്ടുതന്നെ സമ്മര്‍ദവും കുറവാണ് കിവികള്‍ക്ക്. പക്ഷെ ബാറ്റിംഗില്‍ വില്യംസണ് കൂട്ടായി ടെയ്‌ലര്‍ മാത്രമേ ഉള്ളൂ എന്നത് കിവീസ് ആരാധകര്‍ക്ക് ഒട്ടും ആശ്വസിക്കാന്‍ വക നല്‍കുന്നില്ല.

  Also Read: 'മുത്തശ്ശി വേറെ ലെവലാ'; ബൂമ്രയുടെ ആക്ഷന്‍ അനുകരിച്ച് മുത്തശ്ശി; വീഡിയോ പങ്കുവെച്ച് താരം

  കഴിഞ്ഞ രണ്ട് തവണയും ആതിഥേയരാണ് ലോകകപ്പ് നേടിയത് എന്നത് ഇംഗ്ലണ്ടിന് പ്രതീക്ഷ നല്‍കുന്നതാണ്. ടൂര്‍ണമെന്റ് തുടങ്ങുംമുമ്പ് തന്നെ ഫേവറിറ്റുകളായിരുന്നു ഇംഗ്ലണ്ട്. ഇപ്പോള്‍ കലാശപ്പോരില്‍ എത്തി നില്‍ക്കുമ്പോഴും മുന്‍തൂക്കം അവര്‍ക്ക് തന്നെ. ഓപ്പണിങ്ങില്‍ ജേസണ്‍ റോയും ജോണി ബെയര്‍‌സ്റ്റോയും. പിന്നാലെ ജോ റൂട്ട്, ഓയിന്‍ മോര്‍ഗന്‍, ജോസ് ബട്‌ലര്‍, ബെന്‍ സ്റ്റോക്‌സ് എന്നിവരടങ്ങിയ മധ്യനിര. എത്ര ഉയര്‍ന്ന സ്‌കോര്‍ എതിരാളികള്‍ നേടിയാലും പിന്തുടര്‍ന്ന് ജയിക്കാന്‍ കഴിയുമെന്ന് ഇംഗ്ലീഷുകാര്‍ പറയുന്നത് വെറുതെയല്ല.

  First published:

  Tags: Australia Cricket team, England Cricket team, ICC Cricket World Cup 2019, ICC World Cup 2019, New zealand cricket