ബിര്‍മിങ്ഹാം: ഇന്ത്യ ഉയര്‍ത്തിയ 315 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബംഗ്ലാദേശിനെ കൈപിടിച്ച് നയിക്കുകയായിരുന്ന ഷാകിബ് അല്‍ ഹസനെ വീഴ്ത്തി ഹര്‍ദിക് പാണ്ഡ്യ. ആറാമനായാണ് ഷാകിബ് പുറത്തായിരിക്കുന്നത്. ഹര്‍ദിക് തന്റെ മൂന്നാം വിക്കറ്റാണ് ഷാക്കിബിലൂടെ നേടിയത്. 36 ഓവറുകള്‍ പിന്നിടുമ്പോള്‍ 190 ന് 6 എന്ന നിലയിലാണ് ബംഗ്ലാദേശ്.
ഭേദപ്പെട്ട തുടക്കത്തിനുശേഷമാണ് ബംഗ്ലാദേശിന് ആറുവിക്കറ്റുകള്‍ നഷ്ടമായിരിക്കുന്നത്. ഓപ്പണര്‍ തമീം ഇഖ്ബാല്‍ (22), സൗമ്യ സര്‍ക്കാര്‍ (33), ഷാകിബ് (66), മുഷ്ഫിഖുര്‍ റഹീം (24), ലിട്ടണ്‍ ദാസ് (22), ഹുസൈന് (3) എന്നിവരെയാണ് ബംഗ്ലാദേശിന് നഷ്ടമായത്. 15 റണ്‍സോടെ സാബിര്‍ റഹ്മാനും ഒരു റണ്‍സോടെ സൈഫുദ്ദീനുമാണ് ക്രീസില്‍.
Also Read: 'സോറി ഹിറ്റ്മാന് ഇന്നത്തെ താരം ഈ മുത്തശ്ശിയാണ്' ബിര്‍മിങ്ഹാമിന്റെ ശ്രദ്ധനേടി ഒരു 'ആരാധിക'ഇന്ത്യക്കായി ഹര്‍ദിക്ക് മൂന്നു വിക്കറ്റും ബൂമ്ര, ഷമി, ചാഹല്‍ എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്ത്തി. നേരത്തെ മികച്ച തുടക്കം ലഭിച്ചിട്ടും മധ്യനിരയ്ക്ക് റണ്‍റേറ്റുയര്‍ത്താന്‍ കഴിയാതിരുന്നതാണ് ഇന്ത്യയെ കൂറ്റന്‍ സ്കോര്‍ നേടുന്നതില്‍ നിന്ന് തടഞ്ഞുനിര്‍ത്തിയത്. 9 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 314 റണ്‍സ് എടുത്തത്
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.