• HOME
  • »
  • NEWS
  • »
  • sports
  • »
  • ICC World Cup 2019: ബംഗ്ലാദേശിന് ടോസ് ജയം; വിന്‍ഡീസിനെ ബാറ്റിങ്ങിനയച്ചു

ICC World Cup 2019: ബംഗ്ലാദേശിന് ടോസ് ജയം; വിന്‍ഡീസിനെ ബാറ്റിങ്ങിനയച്ചു

ആദ്യ മത്സരം ജയിച്ച ടീമുകളാണ് വിന്‍ഡീസും ബംഗ്ലാദേശും. അതിന് ശേഷം മൂന്ന് കളി കളിച്ച ഇരു ടീമുകളും രണ്ടെണ്ണത്തില്‍ തോറ്റു

windies

windies

  • News18
  • Last Updated :
  • Share this:
    ടോണ്‍ടണ്‍: ലോകകപ്പില്‍ ഇന്നത്തെ മത്സരത്തില്‍ ടോസ് നേടിയ ബംഗ്ലാദേശ് ഫീല്‍ഡിങ്ങ് തെരഞ്ഞെടുത്തു. വിന്‍ഡീസിനെ ബാറ്റിങ്ങിനയക്കാന്‍ ബംഗ്ലാ നായകന്‍ തീരുമാനിക്കുകയായിരുന്നു. ആദ്യ മത്സരം ജയിച്ച ടീമുകളാണ് വിന്‍ഡീസും ബംഗ്ലാദേശും. അതിന് ശേഷം മൂന്ന് കളി കളിച്ച ഇരു ടീമുകളും രണ്ടെണ്ണത്തില്‍ തോറ്റു. ഒന്നില്‍ മഴയ്ക്കായിരുന്നു ജയം. മടങ്ങിയെത്തുകയാണ് രണ്ട് കൂട്ടരുടെയും ലക്ഷ്യം.

    മാരക പ്രപഹര ശേഷിയുള്ള ബാറ്റ്‌സ്മാന്‍മാരടങ്ങിയ വിന്‍ഡീസ് നിരയില്‍ ക്രിസ് ഗെയ്ല്‍, ആന്ദ്രെ റസ്സല്‍ എന്നി വെടിക്കെട്ട് വീരന്‍മാരുണ്ടെങ്കിലും ഫോമിലുള്ളത് നിക്കോളസ് പുരാനാണ്. വിക്കറ്റെടുക്കാന്‍ ഒഷേന്‍ തോമസും ഷെല്‍ഡന്‍ കോട്രലുമുണ്ട്. മികച്ച ഓള്‍റൗണ്ടര്‍മാരുടെ സന്നിധ്യവും ഇംഗ്ലീഷ് സാഹചര്യം മുതലക്കാനാറിയുന്ന ബൗളര്‍മാരുമാണ് ടീമിന്റെ കരുത്ത്.

    Also Read: 'ഓഹോ ട്രോളിയതാണല്ലേ' മത്സരത്തിനിടെ കോഹ്‌ലിയുടെ മിമിക്രി; അനുകരിച്ചത് പാക് നായകനെയെന്ന് സോഷ്യല്‍മീഡിയ

    എന്നാല്‍ ബാറ്റ്‌സമാന്‍മാര്‍ സാഹചര്യത്തിനനുസരിച്ച് കളി മെനയുന്നില്ലെന്നത് തിരിച്ചടിയാണ്. വമ്പനടിക്ക് മാത്രമാണ് താരങ്ങളുടെ ശ്രമം. സ്ഥിരതയില്ലാത്തതും പ്രശ്‌നം തന്നെ. മറുവശത്ത് ഷാക്കിബ് അല്‍ ഹസന്‍, മുഷ്ഫിഖര്‍ റഹിം, തമിം ഇക്ബാല്‍ തുടങ്ങിയ വന്‍ താരനിരയുണ്ട് ബംഗ്ലാദേശിന്.

    മൊര്‍ത്താസയും മുസ്താഫിസുറുമൊക്കെ ഉണ്ടെങ്കിലും ബൗളിങ്ങിലും ഇപ്പോള്‍ പ്രധാന ആശ്രയം ഷാക്കിബാണ് ആരെയും ഭയക്കാത്ത പോരാട്ടവീര്യമാണ് കടുകളുടെ കരുത്ത്. എന്നാല്‍ ഫോമിലേക്കുയരാത്ത ബൗളിങ്ങും മുന്‍നിര ബാറ്റിങ്ങും തലവേദനയാണ്. ലോകകപ്പിലെ 4 നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ ഒന്നിലും ജയിക്കാന്‍ ബംഗ്ലാദേശിനായിട്ടില്ല.

    First published: