• HOME
  • »
  • NEWS
  • »
  • sports
  • »
  • ICC World Cup 2019: അടിച്ചുതകര്‍ത്ത് വിന്‍ഡീസ്; ബംഗ്ലാദേശിന് 322 റണ്‍സ് വിജയലക്ഷ്യം

ICC World Cup 2019: അടിച്ചുതകര്‍ത്ത് വിന്‍ഡീസ്; ബംഗ്ലാദേശിന് 322 റണ്‍സ് വിജയലക്ഷ്യം

സെഞ്ച്വറിയ്ക്ക് 4 റണ്‍സകലെ പുറത്തായ ഷായി ഹോപ്പാണ് വിന്‍ഡീസ് ഇന്നിങ്‌സിന് കരുത്തേകിയത്

Shai-Hope

Shai-Hope

  • Last Updated :
  • Share this:
    ടോണ്‍ടണ്‍: ബംഗ്ലാദേശിനെതിരായ ലോകകപ്പ് മത്സരത്തില്‍ വിന്‍ഡീസിന് തകര്‍പ്പന്‍ സ്‌കോര്‍. നിശ്ചിത 50 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 321  റണ്‍സാണ് കരീബിയന്‍ പടയെടുത്തത്. അവസാന നിമിഷം വിക്കറ്റുകള്‍ കൂട്ടത്തോടെ വീണതാണ് കൂറ്റന്‍ സ്‌കോര്‍ നേടുന്നതില്‍ നിന്നും വിന്‍ഡീസിനെ തടഞ്ഞ് നിര്‍ത്തിയത്.

    സെഞ്ച്വറിയ്ക്ക് 4 റണ്‍സകലെ പുറത്തായ ഷായി ഹോപ്പാണ് (96) വിന്‍ഡീസ് ഇന്നിങ്‌സിന് കരുത്തേകിയത്. ക്രിസ് ഗെയ്‌ലിനെ തുടക്കത്തിലെ നഷ്ടമായെങ്കിലും (0), എവിന്‍ ലൂയിസ് (70), നിക്കോളാസ് പൂരന്‍ (25), ഹെറ്റ്‌മെര്‍ (50), ഹോള്‍ഡര്‍ (33), എന്നിവര്‍ തകര്‍ത്തടിച്ചു. അവസാന നിമിഷം ഡാരന്‍ ബ്രാവോയും (19 ), ഓഷോണ്‍ തോമസു(6) മായിരുന്നു ക്രീസില്‍.  അവസാന പന്തില്‍ ബ്രാവോ പുറത്താവുകയും ചെയ്തു.

    ബംഗ്ലാദേശിനായി മുസ്താഫിസുര്‍ റഹ്മാനും മുഹമ്മദ് സെയ്ഫുദ്ദീനും മൂന്ന് വിക്കറ്റുകളും, ഷാക്കിബ് അല്‍ ഹസന്‍ രണ്ടു വിക്കറ്റും വീഴ്ത്തി. ആദ്യ മത്സരം ജയിച്ച ടീമുകളാണ് വിന്‍ഡീസും ബംഗ്ലാദേശും. അതിന് ശേഷം മൂന്ന് കളി കളിച്ച ഇരു ടീമുകളും രണ്ടെണ്ണത്തില്‍ തോറ്റു. ഒന്നില്‍ മഴയ്ക്കായിരുന്നു ജയം. ഇന്നത്തെ മത്സരത്തിലൂടെ വിജയ വഴിയില്‍ മടങ്ങിയെത്തുകയാണ് രണ്ട് കൂട്ടരുടെയും ലക്ഷ്യം.

    First published: