ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ സന്നാഹ മത്സരത്തില്‍ അഫ്ഗാനിസ്താന് ബാറ്റിങ്ങ് തകര്‍ച്ച. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ അഫ്ഗന് 38.4 ഓവറില്‍ 160 റണ്‍സിന് പുറത്താവുകയായിരുന്നു. മൂന്നു വിക്കറ്റ് വീഴ്ത്തിയ ജോഫ്ര ആര്‍ച്ചറിന്റെയും ജോ റൂട്ടിന്റെയും പ്രകടനമാണ് അഫ്ഗാനെ തകര്‍ത്തത്.
44 റണ്ഡസെടുത്ത മുഹമ്മദ് നബിയുടെയും 30 റണ്‍സെടുത്ത നൂര്‍ അലി സദ്രാന്റെയും പ്രകടനമാണ് അഫ്ഗാനെ വന്‍തോല്‍വിയില്‍ നിന്ന് രക്ഷിച്ചത്. ഷെഹ്സാദിന് വിശ്രമം അനുവദിച്ചായിരുന്നു അഫ്ഗാന് ഇന്നത്തെ മത്സരത്തിനിറങ്ങിയത്.
Also Read: ഇംഗ്ലണ്ട് ലോകകപ്പില്‍ നിങ്ങള്‍ മിസ് ചെയ്യാന്‍ പോകുന്ന നാല് താരങ്ങള്‍ ഇവരാണ്ഹസ്രത്തുള്ള സസൈ (11), റഹ്മത്ത് ഷാ (3), ഹഷ്മത്തുള്ള ഷഹീദി (19), അസ്ഗര്‍ അഫ്ഗാന് (10), ഗുല്‍ബാദിന്‍ നെയ്ബ് (14), നജീബുള്ള സദ്രാന് (1), റാഷിദ് ഖാന് (0), അഫ്താബ് ആലം (6) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 10 ഓവര്‍ പിന്നിടുമ്പോള്‍ 100 ന് 1 എന്ന നിലയിലാണ്.
49 റണ്‍സുമായി ജേസണ്‍ റോയും 11 റണ്ണുമായി ജോ റൂട്ടുമാണ് ക്രീസില്‍. നേരത്തെ ആര്‍ച്ചര്‍ക്കും റൂട്ടിനും പുറമെ ബെന്‍ സ്റ്റോക്സ്, മൊയീന്‍ അലി എന്നിവര്‍ ഇംഗ്ലണ്ടിനായി ഓരോ വിക്കറ്റ് വീഴ്ത്തിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.