ലണ്ടന്‍: അഫ്ഗാനിസ്താനെതിരായ സന്നാഹ മത്സരത്തില്‍ ഇംഗ്ലണ്ടിന് 9 വിക്കറ്റ് ജയം. ആദ്യം ബാറ്റുചെയ്ത അഫ്ഗാന് ഉയര്‍ത്തിയ 161 റണ്‍സ് വിജയലക്ഷ്യം 17.3 ഓവറിലാണ് ഇംഗ്ലീഷ് പട മറികടന്നത്. 89 റണ്‍സുമായി ജേസണ്‍ റോയിയും 29 റണ്ണുമായി ജോ റൂട്ടുമായിരുന്നു വിജയനിമിഷം ക്രീസില്‍.
39 റണ്‍സെടുത്ത ബെയര്‍സ്റ്റോയുടെ വിക്കറ്റ് മാത്രമാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. മൊഹമ്മദ് നബിയ്ക്കാണ് വിക്കറ്റ്. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ അഫ്ഗന് 38.4 ഓവറില്‍ 160 റണ്‍സിന് പുറത്താവുകയായിരുന്നു. മൂന്നു വിക്കറ്റ് വീഴ്ത്തിയ ജോഫ്ര ആര്‍ച്ചറിന്റെയും ജോ റൂട്ടിന്റെയും പ്രകടനമാണ് അഫ്ഗാനെ തകര്‍ത്തത്.
Also Read: ഇംഗ്ലണ്ട് ലോകകപ്പില്‍ നിങ്ങള്‍ മിസ് ചെയ്യാന്‍ പോകുന്ന നാല് താരങ്ങള്‍ ഇവരാണ്
44 റണ്ഡസെടുത്ത മുഹമ്മദ് നബിയുടെയും 30 റണ്‍സെടുത്ത നൂര്‍ അലി സദ്രാന്റെയും പ്രകടനമാണ് അഫ്ഗാനെ വന്‍തകര്‍ച്ചയില്‍ നിന്ന്് രക്ഷിച്ചത്. ഷെഹ്സാദിന് വിശ്രമം അനുവദിച്ചായിരുന്നു അഫ്ഗാന് ഇന്നത്തെ മത്സരത്തിനിറങ്ങിയത്.
ഹസ്രത്തുള്ള സസൈ (11), റഹ്മത്ത് ഷാ (3), ഹഷ്മത്തുള്ള ഷഹീദി (19), അസ്ഗര്‍ അഫ്ഗാന് (10), ഗുല്‍ബാദിന്‍ നെയ്ബ് (14), നജീബുള്ള സദ്രാന് (1), റാഷിദ് ഖാന് (0), അഫ്താബ് ആലം (6) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. ആര്‍ച്ചര്‍ക്കും റൂട്ടിനും പുറമെ ബെന്‍ സ്റ്റോക്സ്, മൊയീന്‍ അലി എന്നിവര്‍ ഇംഗ്ലണ്ടിനായി ഓരോ വിക്കറ്റ് വീഴ്ത്തിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cricket australia, England, ICC World Cup 2019, ഐസിസി ലോകകപ്പ്