• HOME
  • »
  • NEWS
  • »
  • sports
  • »
  • ICC World cup 2019: കഥ ഇതുവരെ: ഇന്ത്യ കളിച്ച ആറ് സെമിഫൈനലുകളിൽ എന്തു സംഭവിച്ചു?

ICC World cup 2019: കഥ ഇതുവരെ: ഇന്ത്യ കളിച്ച ആറ് സെമിഫൈനലുകളിൽ എന്തു സംഭവിച്ചു?

ഇന്ത്യയേക്കാൾ കൂടുതൽ സെമിഫൈനൽ കളിച്ചത് രണ്ടേ രണ്ട് ടീമുകൾ മാത്രം...

india

india

  • News18
  • Last Updated :
  • Share this:
    കപിലിന്‍റെ ചെകുത്താൻമാർ കിരീടം ചൂടിയ മൂന്നം ലോകകപ്പ് മുതൽ ഇന്ത്യ ഇതുവരെ കളിച്ചത് അഞ്ച് സെമിഫൈനലുകൾ. നാളെ ന്യൂസിലാൻഡിനെതിരെ ഇന്ത്യ കളിക്കുന്നത് ലോകകപ്പിലെ ആറാം സെമിയാണ്. കഴിഞ്ഞ അഞ്ച് സെമിഫൈനലുകളിൽ മൂന്നെണ്ണത്തിൽ ഇന്ത്യ ജയിച്ചപ്പോൾ രണ്ടെണ്ണത്തിൽ പരാജയമായിരുന്നു ഫലം. ഇന്ത്യയേക്കാൾ കൂടുതൽ സെമിഫൈനൽ കളിച്ചത് രണ്ടേ രണ്ട് ടീമുകൾ മാത്രം. ന്യൂസിലാൻഡും ഓസ്ട്രേലിയയും. ഈ ലോകകപ്പ് കൂടി ചേർത്ത് ഇരുവരുടെയും സെമിപ്രവേശം എട്ടായി ഉയരും.

    ലോകകപ്പിൽ ഇന്ത്യയുടെ ആറ് സെമിഫൈനലുകൾ ഇങ്ങനെയാണ്...

    1. ഇന്ത്യ-ഇംഗ്ലണ്ട്, മാഞ്ചസ്റ്റർ1983- ഇന്ത്യ ആറു വിക്കറ്റിന് ജയിച്ചു

    ഇന്ത്യയുടെ ആദ്യ ലോകകപ്പ് സെമി. കപിലിന്‍റെയും കൂട്ടരുടെയും മികവിൽ ഇംഗ്ലണ്ടിനെ 60 ഓവറിൽ 213ൽ ഒതുക്കി. മറുപടി ബാറ്റിംഗിൽ യശ്പാൽ ശർമ്മ(61), സന്ദീപ് പാട്ടീൽ(51) എന്നിവരുടെ മികവിൽ ഇന്ത്യ അഞ്ച ഓവർ ബാക്കിനിൽക്കെ ലക്ഷ്യത്തിലെത്തി.

    2. ഇന്ത്യ-ഇംഗ്ലണ്ട്, ബോംബെ 1987- ഇംഗ്ലണ്ട് 35 റൺസിന് ജയിച്ചു

    83ലെ തോൽവിക്ക് മധുരപ്രതികാരം വീട്ടി ഇംഗ്ലണ്ട്. ഗ്രഹാം ഗൂച്ചിന്‍റെ(115) സെഞ്ച്വറി മികവിൽ ഇംഗ്ലണ്ട് 50 ഓവറിൽ ആറിന് 254 റൺസെടുത്തു. എഡി ഹെമ്മിങ്സും നീൽ ഫോസ്റ്ററും പന്തേറിൽ തിളങ്ങിയപ്പോൾ ഇന്ത്യൻ നിരയിൽ പിടിച്ചുനിന്നത് മൊഹമ്മദ് അസ്ഹറുദ്ദീൻ(64) മാത്രം. മറ്റാർക്കും ഇന്ത്യൻ നിരയിൽ 50 കടക്കാനായില്ല. 219 റൺസിന് ഇന്ത്യ പുറത്തായി.

    3. ഇന്ത്യ-ശ്രീലങ്ക, കൊൽക്കത്ത 1996- ശ്രീലങ്ക ജയിച്ചു

    കാണികളുടെ പ്രതിഷേധത്തെ തുടർന്ന് മത്സരം പൂർത്തിയാക്കാനായില്ല. ഇതേത്തുടർന്ന് മാച്ച് റഫറി ശ്രീലങ്കയെ വിജയിയായി പ്രഖ്യാപിച്ചു. ശ്രീലങ്ക ഉയർത്തിയ 252 റൺസ് തേടി ബാറ്റുചെയ്ത ഇന്ത്യയ്ക്കുവേണ്ടി സച്ചിൻ മികച്ച തുടക്കം നൽകി. ഒന്നാൽ സ്കോർ 98ൽ നിൽക്കെ സച്ചിൻ പുറത്തായതോടെ ഇന്ത്യ തകർച്ച നേരിട്ടു. 22 റൺസ് ചേർക്കുന്നതിനിടെ ആറ് വിക്കറ്റുകൾ ഇന്ത്യയ്ക്കു നഷ്ടമായി. ഇതോടെ കാണികൾ മൈതാനത്തേക്ക് കുപ്പികൾ വലിച്ചെറിഞ്ഞു. മത്സരം തടസപ്പെട്ടതോടെ മാച്ച് റഫറി ക്ലൈവ് ലോയ്ഡ് ശ്രീലങ്കയെ വിജയിയായി പ്രഖ്യാപിച്ചു.

    4. ഇന്ത്യ-കെനിയ, ഡർബൻ 2003- ഇന്ത്യ 91 റൺസിന് ജയിച്ചു

    നായകൻ സൌരവ് ഗാംഗുലിയുടെ സെഞ്ച്വറി മികവിൽ ആദ്യം ബാറ്റുചെയ്ത ഇന്ത്യ 50 ഓവറിൽ നാലിന് 270 റൺസ് നേടി. ഇന്ത്യയ്ക്കുവേണ്ടി ഗാംഗുലി 111 റൺസെടുത്തപ്പോൾ സച്ചിൻ ടെൻഡുൽക്കർ 83 റൺസും നേടി. എന്നാൽ കെനിയൻ പോരാട്ടം 46.2 ഓവറിൽ 179ൽ അവസാനിക്കുകയായിരുന്നു. 65 റൺസെടുത്ത സ്റ്റീവ് ടിക്കോലോയായിരുന്നു കെനിയയുടെ ടോപ് സ്കോറർ.

    5. ഇന്ത്യ-പാകിസ്ഥാൻ, മൊഹാലി 2011- ഇന്ത്യ 29 റൺസിന് ജയിച്ചു

    85 റൺസെടുത്ത സച്ചിൻ ടെൻഡുൽക്കറുടെ മികവിൽ ഇന്ത്യ 50 ഓവറിൽ ഒമ്പതിന് 260 റൺസെടുത്തു. സെവാഗ് 38 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 56 റൺസെടുത്ത മിസ്ബാ ഉൾ ഹഖ് വെല്ലുവിളി ഉയർത്തിയെങ്കിലും ലക്ഷ്യം മറികടക്കാൻ പാകിസ്ഥാനായില്ല. ഇന്ത്യയ്ക്കുവേണ്ടി സഹീർഖാൻ, നെഹ്റ, മുനാഫ് പട്ടേൽ, ഹർഭജൻ സിങ്, യുവരാജ് സിങ് എന്നിവർ രണ്ടു വിക്കറ്റ് വീതമെടുത്തു.
    First published: