വനിതാ ടി20 ലോകകപ്പിൽ ഇന്ത്യക്ക് നാലാം ജയം; ലങ്കയെ 7 വിക്കറ്റിന് തകർത്തു; രാധാ യാദവും ഷഫാലി വർമയും തിളങ്ങി

നേരത്തെ ഓസ്ട്രേലിയ, ബംഗ്ലാദേശ്, ന്യൂസിലാൻഡ് ടീമുകളെ പരാജയപ്പെടുത്തിയ ഇന്ത്യ സെമി ഉറപ്പിച്ചിരുന്നു.

News18 Malayalam | news18-malayalam
Updated: February 29, 2020, 12:37 PM IST
വനിതാ ടി20 ലോകകപ്പിൽ ഇന്ത്യക്ക് നാലാം ജയം; ലങ്കയെ 7 വിക്കറ്റിന് തകർത്തു; രാധാ യാദവും ഷഫാലി വർമയും തിളങ്ങി
India women team
  • Share this:
വനിതാ ലോകകപ്പ് 2020ൽ അപരാജിതരായി ഇന്ത്യ. ശ്രീലങ്കക്കെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിലും ഇന്ത്യക്ക് ജയം. ഏഴ് വിക്കറ്റിനാണ് ഇന്ത്യ ലങ്കയെ തകർത്തത്. ഗ്രൂപ്പ് മത്സരങ്ങളിലെ തുടർച്ചയായ നാലാം വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇനിയുള്ള നോക്കൗട്ട് മത്സരങ്ങളാണ്.

ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കൻ വനിതകൾ നിശ്ചിത 20 ഓവറിൽ 9ന് 119 റൺസാണ് നേടിയത്. 33 റൺസ് നേടിയ ക്യാപ്റ്റൻ‌ ചമരി അട്ടപ്പട്ടുവുമാണ് ശ്രീലങ്കയുടെ ടോപ് സ്കോറർ. ഒരു സിക്സും അഞ്ച് ഫോറും സഹിതം 24 പന്തിൽ 33 റൺസാണ് ചമരി നേടിയത്. കവിൽ ദിൽഹരി 16 പന്തിൽ 26 റൺസുമായി പുറത്താകാതെ നിന്നു. നാല് വിക്കറ്റ് നേടിയ രാധാ യാദവാണ് ശ്രീലങ്കയെ തകർത്തത്. രാജേശ്വരി ഗെയ്ക്ക്വാദ് രണ്ട് വിക്കറ്റ് വീഴ്ത്തി.

Also Read- നാല് സിക്സ്, മൂന്ന് വിക്കറ്റ്; വമ്പൻ തിരിച്ചുവരവുമായി ഹാർദിക് പാണ്ഡ്യ

മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ 14.4 ഓവറിൽ ലക്ഷ്യം കണ്ടു. ഇന്ത്യക്കായി ഓപ്പണർ ഷഫാലി വർമ 34 പന്തിൽ 47 റൺസെടുത്തു. ഒരു സിക്സും ഏഴു ഫോറുകളും അടങ്ങുന്നതായിരുന്നു ഷഫാലിയുടെ ഇന്നിംഗ്സ്. സ്മൃതി മന്ദാന 12 പന്തിൽ 17 റൺസെടുത്ത് പുറത്തായി. ക്യാപ്റ്റൻ‌ ഹർമൻ പ്രീത് 14 പന്തിൽ 15 റൺസെടുത്തു. 15 പന്തിൽ 15 റൺസുമായി ജെമിമ റോഡ്രിഗസും 13 പന്തിൽ 15 റൺസുമായി ദീപ്തിശർമയും പുറത്താകാതെ നിന്നു.

നേരത്തെ ഓസ്ട്രേലിയ, ബംഗ്ലാദേശ്, ന്യൂസിലാൻഡ് എന്നീ ടീമുകളെ പരാജയപ്പെടുത്തിയതോടെ തന്നെ ഇന്ത്യ സെമി ഉറപ്പിച്ചിരുന്നു. ഓസ്ട്രേലിയയെ 17 റൺസിനും ബംഗ്ലാദേശിനെ 18 റൺസിനും ആയിരുന്നു വിജയം. എന്നാൽ‌ ന്യൂസിലാൻഡിനെതിരെ നാല് റൺസിനായിരുന്നു വിജയം.
First published: February 29, 2020, 12:37 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading