• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

മൂസയ്ക്ക് ഡബിൾ; ഏകപക്ഷിയമായ രണ്ടു ഗോളിന് നൈജീരിയയ്ക്ക് വിജയം

news18india
Updated: June 22, 2018, 10:46 PM IST
മൂസയ്ക്ക് ഡബിൾ; ഏകപക്ഷിയമായ രണ്ടു ഗോളിന് നൈജീരിയയ്ക്ക് വിജയം
news18india
Updated: June 22, 2018, 10:46 PM IST
വോൾഗോഗ്രാഡ്: നിർണായകമൽസരത്തിൽ ഏകപക്ഷീയമായ രണ്ടു ഗോളിന് ഐസ്‍ലൻഡിനെതിരെ നൈജീരിയയ്ക്ക് വിജയം. നൈജീരിയയ്ക്ക് വേണ്ടി രണ്ടു ഗോളുകൾ അടിച്ച അഹമ്മദ് മൂസയാണ് കളിയിലെ താരം.

ഗോളൊന്നും പിറക്കാതെ ആദ്യപകുതി അവസാനിച്ചെങ്കിലും, രണ്ടാം പകുതിയിലും ഇരു ടീമുകളും സർവശക്തിയുമെടുത്ത് പോരാടി. കളിയിലെ നാൽപത്തിയൊമ്പതാം മിനിറ്റിൽ ആയിരുന്നു ആദ്യഗോൾ മൂസ നേടിയത്. രണ്ടാമത്തെ ഗോൾ എഴുപത്തിയഞ്ചാം മിനിറ്റിലും.

ഈ ജയത്തോടെ നൈജീരിയ ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായി. ക്രൊയേഷ്യയാണ് ഗ്രൂപ്പിൽ മുന്നിൽ. ഓരോ പോയിന്‍റ് വീതം നേടി അർജന്‍റീനയും ഐസ്‍ലൻഡും മൂന്നാമതുണ്ട്.
First published: June 22, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍