ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സും സണ്‍റൈസേഴ്സ് ഹൈദരാബാദും തമ്മില്‍ നടന്ന മത്സരത്തില്‍ ഹാര്‍ദിക് പാണ്ഡ്യ ഫിഫ്റ്റി നേടിയതിലൂടെ വലഞ്ഞിരിക്കുകയാണ് ഒരു ആരാധകന്. മത്സരത്തിനിടെ ഗ്യാലറിയില്‍ ആരാധകന് ഉയര്‍ത്തിയ ബാനറാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്.
ഹര്‍ദിക് 50 റണ്‍സ് കണ്ടെത്തിയാല്‍ ഞാന്‍ ജോലിയില്‍ നിന്ന് രാജിവെക്കാം എന്നെഴുതിയ പോസ്റ്ററുമായാണ് ഗാലറിയില്‍ ആരാധകന് പ്രത്യക്ഷപ്പെട്ടത്. മല്‍സരത്തില്‍ നാലാം നമ്പറില്‍ ഇറങ്ങിയ ഹാര്‍ദിക് പുറത്താവാതെ 50 റണ്‍സെടുത്തിരുന്നു. 42 ബോളില്‍ നാലു ബൗണ്ടറികളും ഒരു സിക്സറുമടക്കമായിരുന്നു ഇത്. ടൈറ്റന്‍സിനു വേണ്ടി അദ്ദേഹത്തിന്റെ കന്നി ഫിഫ്റ്റി കൂടിയായിരുന്നു ഇത്.
ഹാര്‍ദിക്കിന്റെ ഇന്നിങ്സിന് പിന്നാലെ ആരാധകനും അയാളുടെ പോസ്റ്ററും സമൂഹമാധ്യമങ്ങളില്‍ ചിരി പടര്‍ത്തുകയാണ്. ഹാര്‍ദിക് പാണ്ഡ്യ ഫിഫ്റ്റിയടിച്ചതിനു പിന്നാലെ നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകന്റെ ഫോട്ടോയ്ക്കൊപ്പം രസകരമായ പ്രതികരണങ്ങള്‍ നടത്തുന്നത്.
He is not the first whose job got affected by Hardik Pandya, KL Rahul still remains first pic.twitter.com/WEx2hns5gc
കളിയിലേക്ക് വരുമ്പോള്‍ 8 വിക്കറ്റിനാണ് ഗുജറാത്ത് ടൈറ്റന്‍സ് തോറ്റത്. ഗുജറാത്തിന്റെ സീസണിലെ ആദ്യ തോല്‍വിയാണ് ഇത്. ആദ്യം ബാറ്റ് ചെയ്ത ടൈറ്റന്‍സ് ഏഴു വിക്കറ്റിനു 162 റണ്‍സെടുത്തു. ഹാര്‍ദിക്കിന്റെ ഫിഫ്റ്റിയും അഭിനവ് മനോഹറിന്റെ (35) ഇന്നിങ്സുമാണ് അവര്‍ക്കു ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്.
റണ്‍ചേസില്‍ അഞ്ചു ബോളുകളും എട്ടു വിക്കറ്റും ബാക്കിനില്‍ക്കെ ഹൈദരാബാദ് ലക്ഷ്യത്തിലെത്തി. നായകന് കെയ്ന്‍ വില്ല്യംസണ് (57), അഭിഷേക് ശര്‍മ (42), നിക്കോളാസ് പുരാന് (34*) എന്നിവര്‍ തിളങ്ങി.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.