• HOME
  • »
  • NEWS
  • »
  • sports
  • »
  • അതൊന്നും വാര്‍ത്താ സമ്മേളനത്തില്‍ പറയേണ്ടതല്ല; റസലിനെതിരെ ഗൗതം ഗംഭീര്‍

അതൊന്നും വാര്‍ത്താ സമ്മേളനത്തില്‍ പറയേണ്ടതല്ല; റസലിനെതിരെ ഗൗതം ഗംഭീര്‍

ശരിയാണ് കൊല്‍ക്കത്ത ചില മോശം തീരുമാനങ്ങളെടത്തു. എന്നാല്‍ അതെല്ലാം ചര്‍ച്ച ചെയ്യേണ്ടത് ടീം ക്യാംപിലാണ്

russel gambhir

russel gambhir

  • News18
  • Last Updated :
  • Share this:
    ന്യൂഡല്‍ഹി: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സൂപ്പര്‍ താരം ആന്ദ്രെ റസലിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ നായകന്‍ ഗൗതം ഗംഭീര്‍. റസല്‍ വാര്‍ത്താ സമ്മേളനത്തില്‍ നടത്തിയ പ്രതികരണങ്ങള്‍ക്കെതിരെയാണ് ഗംഭീര്‍ രംഗത്ത് വന്നത്. ടീം ക്യാംപില്‍ തീര്‍ക്കേണ്ട കാര്യങ്ങളാണ് താരം വാര്‍ത്താസമ്മേളനത്തില്‍ പറയുന്നതെന്ന് റസല്‍ പറഞ്ഞു.

    കൊല്‍ക്കത്ത മികച്ച ടീമാണെങ്കിലും ടീമിന്റെ തീരുമാനങ്ങള്‍ മോശമാണെന്നായിരുന്നു നേരത്തെ റസല് നടത്തിയ പ്രതികരണം. ബാറ്റിങ് ഓര്‍ഡറില്‍ തന്നെ നാലാമനായി കളിപ്പിക്കണമെന്നും താരം പറഞ്ഞിരുന്നു. ഇതിനെതിരെ സംസാരിച്ച ഗംഭീര്‍ ഏറെ നിരാശയുണ്ടാക്കുന്നതാണ് പ്രതകരണങ്ങള്‍ എന്ന് പറഞ്ഞു.

    Also Read: 'കളി എന്നോടോ' വിക്കറ്റ് നേട്ടത്തിനുശേഷം ഗ്രൗണ്ടിലൂടെ ഓടുന്ന താഹിറിനെ അഭിനന്ദിക്കുന്നതെങ്ങിനെയെന്ന് ധോണി

    'ആന്ദ്രേ റസ്സലിന്റെ പ്രസ്താവന ഏറെ നിരാശപ്പെടുത്തി. ടീം ക്യാംപ് അത്ര സുഖത്തിലല്ല മുന്നോട്ട് പോകുന്നതെന്ന് തെളിയിക്കുന്നതാണ് റസലിന്റെ വാക്കുകള്‍. അതൊരിക്കലും ഒരു പത്രസമ്മേളനത്തില്‍ തുറന്ന് പറയേണ്ടിയിരുന്നില്ല. റസലിന്റെ വിഷമം എനിക്ക് മനസിലാവും.  ആരും തോല്‍ക്കാന്‍ വേണ്ടിയല്ല കളിക്കുന്നത്. ശരിയാണ് കൊല്‍ക്കത്ത ചില മോശം തീരുമാനങ്ങളെടത്തു. എന്നാല്‍ അതെല്ലാം ചര്‍ച്ച ചെയ്യേണ്ടത് ടീം ക്യാംപിലാണ്.' ഗംബീര്‍ പറഞ്ഞു.

    ദേശീയ ടീമില്‍ കളിക്കുമ്പോള്‍ തനിക്കും ഇത്തരത്തിലുള്ള സാഹചര്യങ്ങള്‍ നേരിടേണ്ടി വന്നിരുന്നെന്ന് പറഞ്ഞ ഗംഭീര്‍ ധോണി ക്യാപ്റ്റനായിരിക്കുമ്പോള്‍ അദ്ദേഹവുമായും തനിക്ക് എതിരഭിപ്രായമുണ്ടായിരുന്നെന്നും കൂട്ടിച്ചേര്‍ത്തു.

    First published: