ICC World Cup 2019: സെഞ്ച്വറിക്കകലെ കോഹ്‌ലിയെ കാത്തിരിക്കുന്നത് ചരിത്ര നേട്ടം

സച്ചിന്‍ ടെണ്ടുല്‍ക്കറും ബ്രയാന്‍ ലാറയും 453 ഇന്നിങ്‌സുകളില്‍ നിന്നായിരുന്നു 20,000 റണ്‍സ് പൂര്‍ത്തീകരിച്ചത്

news18
Updated: June 22, 2019, 3:32 PM IST
ICC World Cup 2019: സെഞ്ച്വറിക്കകലെ കോഹ്‌ലിയെ കാത്തിരിക്കുന്നത് ചരിത്ര നേട്ടം
Virat Kohli
  • News18
  • Last Updated: June 22, 2019, 3:32 PM IST
  • Share this:
സതാംപ്ടണ്‍: ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരെ നടന്നുകൊണ്ടിരിക്കുന്ന മത്സരത്തില്‍ 104 റണ്‍സ് നേടാനായാല്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയെത്തുക ചരിത്ര നേട്ടത്തില്‍. ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ 20,000 റണ്‍സെന്ന നേട്ടമാണ് വിരാടിനെ കാത്തിരിക്കുന്നത്. 415 ാം ഇന്നിങ്‌സാണ് വിരാട് ഇന്ന് കളിക്കാന്‍ പോകുന്നത്. ടെസ്റ്റില്‍ (131), ഏകദിനത്തില്‍ (222), ടി20യില്‍ (62) എന്നിങ്ങനെയാണ് വിരാടിന്റെ അന്താരാഷ്ട്ര ഇന്നിങ്‌സുകള്‍.

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും ബ്രയാന്‍ ലാറയും 453 ഇന്നിങ്‌സുകളില്‍ നിന്നായിരുന്നു 20,000 റണ്‍സ് പൂര്‍ത്തീകരിച്ചത്. ഇവര്‍ക്ക് പുറമെ 20,000 താണ്ടിയ ഓസീസ് മുന്‍ നായകന്‍ റിക്കി പോണ്ടിങ്ങിന് 468 ഇന്നിങ്‌സുകളും വേണ്ടിവന്നിരുന്നു. ഏറ്റവും വേഗത്തില്‍ 20,000 റണ്‍സെന്ന റെക്കോര്‍ഡ് വിരാടിന് ലഭിക്കുമെന്നതില്‍ നിലവിലെ താരത്തിന്റെ ഫോം വെച്ച് സംശയമുള്ള കാര്യമല്ല.

Also Read: ഇന്ത്യയെ ഞെട്ടിച്ച് അഫ്ഗാന്‍; രോഹിത് ശര്‍മയെ ക്ലീന്‍ ബൗള്‍ഡാക്കി തുടക്കം

അതേസമയം അഫ്ഗാനെതിരായ മത്സരത്തില്‍ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായിരിക്കുകയാണ്. ഒരു റണ്‍സെടുത്ത രോഹിത്തിനെ മുജീബ് ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. പാകിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തിനിടെ പേശീവലിവിനെത്തുടര്‍ന്ന് പിന്മാറിയ ഭൂവനേശ്വര്‍ കുമാറിന് പകരം ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിയെയാണ് ഇന്ത്യ അഫ്ഗാനെതിരായ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

അതേസമയം കഴിഞ്ഞ മത്സരത്തിലെ ടീമില്‍ നിന്ന് രണ്ട് മാറ്റങ്ങളുമായാണ് അഫ്ഗാന്‍ ഇന്ത്യയെ നേരിടുന്നത്. അഫ്താബ് അലമും ഹസ്രത്തുള്ള സസായിയുമാണ് അഫ്ഗാന്‍ നിരയില്‍ മടങ്ങിയെത്തിയത്. ധവാന് പകരക്കാരനായി ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ച ഋഷഭ് പന്ത് ഇന്നത്തെ മത്സരത്തില്‍ അരങ്ങേറുമെന്ന് കരുതിയിരുന്നെങ്കിലും ശങ്കറിനെ തന്നെ കളിപ്പിക്കാനാണ് ടീം തീരുമാനിച്ചിരിക്കുന്നത്. രോഹിത്തും രാഹുലും ഓപ്പണ്‍ ചെയ്യുമ്പോള്‍ നാലാം നമ്പറില്‍ ശങ്കര്‍ പരീക്ഷിക്കപ്പെടും.

First published: June 22, 2019, 3:32 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading