ICC World cup 2019: 'രസം കൊല്ലിയായി മഴ' ന്യൂസിലന്‍ഡ് ഇന്നിങ്‌സ് പുനരാരംഭിച്ചില്ലെങ്കില്‍ ഇന്ത്യയുടെ വിജയലക്ഷ്യം ഇങ്ങനെ

ന്യൂസിലന്‍ഡ് ഇന്നിങ്‌സ് പുനരാരംഭിച്ചില്ലെങ്കില്‍ 46 ഓവറില്‍ 237 റണ്‍സാകും ഇന്ത്യയ്ക്ക് വിജയലക്ഷ്യം കുറിക്കപ്പെടുക

news18
Updated: July 9, 2019, 6:55 PM IST
ICC World cup 2019: 'രസം കൊല്ലിയായി മഴ' ന്യൂസിലന്‍ഡ് ഇന്നിങ്‌സ് പുനരാരംഭിച്ചില്ലെങ്കില്‍ ഇന്ത്യയുടെ വിജയലക്ഷ്യം ഇങ്ങനെ
india newzealand
  • News18
  • Last Updated: July 9, 2019, 6:55 PM IST
  • Share this:
മാഞ്ചസ്റ്റര്‍: ഇന്ത്യ ന്യൂസിലന്‍ഡ് സെമി ഫൈനല്‍ മത്സരം മഴമൂലം തടസ്സപ്പെട്ടു. ന്യൂസിലന്‍ഡ് ഇന്നിങ്‌സ് അവശേഷിക്കാന്‍ നിമിഷങ്ങള്‍ ബാക്കിനില്‍ക്കെയാണ് മഴ കളി തടസ്സപ്പെടുത്തിയത്. ന്യൂസീലന്‍ഡ് 46.1 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സ് എടുത്തു നില്‍ക്കെയാണ് മഴയെത്തുന്നത്.

ന്യൂസിലന്‍ഡ് ഇന്നിങ്‌സ് പുനരാരംഭിച്ചില്ലെങ്കില്‍ 46 ഓവറില്‍ 237 റണ്‍സാകും ഇന്ത്യയ്ക്ക് വിജയലക്ഷ്യം കുറിക്കപ്പെടുക. മത്സരം 20 ഓവറിലേക്ക് ചുരുക്കുകയാണെങ്കില്‍ 148 റണ്‍സ് വിജയലക്ഷ്യവും ഇന്ത്യക്ക് മുന്നില്‍ കുറിക്കപ്പെടും.

67 റണ്‍സുമായി റോസ് ടെയ്‌ലറും 3 റണ്‍സുമായി ടോം ലാഥവും കിവികളെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിക്കവേയാണ് മഴ കളി തടസ്സപ്പെടുത്തുന്നത്. അര്‍ധ സെഞ്ച്വറി നേടിയ കെയ്ന്‍ വില്യംസണും (67), അവസാന നിമിഷം സ്‌കോര്‍ ഉയര്‍ത്തിയ റോസ് ടെയ്‌ലറുമാണന്യൂസിലന്‍ഡിനായി മികച്ച പ്രകടനം പുറത്തെടുത്തത്. നിക്കോള്‍സ് (28), നീഷാം (12). ഗ്രാന്‍ഡ്‌ഹോം (16) എന്നിവര്‍ക്ക് ടീം ടോട്ടലിലേക്ക് കാര്യമായ സംഭവന നല്‍കാന്‍ കഴിഞ്ഞില്ല.

Also Read: ഫലമെന്തായാലും തല ഉയര്‍ത്തി മടങ്ങാം; തിളങ്ങുന്ന നേട്ടം സ്വന്തമാക്കി കെയ്ന്‍ വില്യംസണ്‍

ഇന്ത്യക്കായി ജസ്പ്രീത് ബൂമ്ര, ജഡേജ, ചാഹല്‍, ഹര്‍ദിക്, ഭൂവനേശ്വര്‍ കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. ലോകകപ്പിലെ രണ്ടാം സെമി ഫൈനല്‍ വ്യാഴാഴ്ച ഇംഗ്ലണ്ടും ഓസീസും തമ്മിലാണ് ഫൈനല്‍ പതിനാലിന് ലോഡ്‌സിസും.

First published: July 9, 2019, 6:51 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading