COVID 19| ഇനി മാറ്റിവെക്കില്ല; ഒളിമ്പിക്സ് അടുത്ത വര്‍ഷവും നടന്നില്ലെങ്കില്‍ ഉപേക്ഷിക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ്

2021 ജൂലായ് മുതല്‍ ഗെയിംസ് നടത്തുമെന്നായിരുന്നു പ്രഖ്യാപനം

News18 Malayalam | news18
Updated: April 29, 2020, 2:59 PM IST
COVID 19| ഇനി മാറ്റിവെക്കില്ല; ഒളിമ്പിക്സ് അടുത്ത വര്‍ഷവും നടന്നില്ലെങ്കില്‍ ഉപേക്ഷിക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ്
olymbics
  • News18
  • Last Updated: April 29, 2020, 2:59 PM IST
  • Share this:
ടോക്കിയോ: കൊവിഡ്-19 വൈറസ് നിയന്ത്രണവിധേയമാകാത്ത ഈ സാഹചര്യത്തില്‍ ഇനി ഒരു മാറ്റിവെയ്ക്കല്‍ നടക്കില്ലെന്ന് സംഘാടക സമിതി പ്രസിഡന്റ് യോഷിറോ മോറി.

കൊറോണ വൈറസ് വ്യാപനം മൂലം കാനഡയും ഓസ്‌ട്രേലിയയും പിന്‍മാറിയിരുന്നു. ഇതിന് പിന്നാലെ ഈ വര്‍ഷത്തെ ടോക്കിയോ ഒളിമ്പിക്‌സ് മാറ്റിവെയ്ക്കാന്‍ തീരുമാനിച്ചിരുന്നു. 2021 ജൂലായ് മുതല്‍ ഗെയിംസ് നടത്തുമെന്നായിരുന്നു പ്രഖ്യാപനം.

You may also like:'മെഗാ സീരിയലിലെ ആദ്യ നടി ആരോഗ്യ മന്ത്രിയായിരുന്നു; റേറ്റിങ് കൂടിയപ്പോൾ നടൻ എത്തി'; രാജ്മോഹൻ ഉണ്ണിത്താൻ[NEWS]COVID 19| യുഎഇയിൽ കോവിഡ് ബാധിച്ച് കൊല്ലം സ്വദേശി മരിച്ചു; വിദേശത്ത് മരിച്ച മലയാളികളുടെ എണ്ണം 53 ആയി[NEWS]47 സ്റ്റേഡിയങ്ങൾ; ഹോട്ടലുകൾക്കും റിസോർട്ടുകൾക്കും പുറമേ പ്രവാസികൾക്ക് ക്വാറന്റീനായി സർക്കാർ ഒരുക്കുന്നു[NEWS]
എന്നാൽ ഇനിയും ഒളിമ്പിക്‌സ് മാറ്റിവെയ്ക്കാന്‍ സാധിക്കില്ലെന്ന് മോറി പറഞ്ഞു. ജപ്പാനിലെ നിക്കാന്‍ സ്‌പോര്‍ട്‌സ് പത്രത്തിന് അനുവദിച്ച അഭിമുഖത്തിലാണ് മോറി ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ കോവിഡ്-19 രോഗവ്യാപനത്തെ തുടര്‍ന്ന് മാറ്റിവെച്ച ടോക്കിയോ ഒളിമ്പിക്‌സ് അടുത്ത വര്‍ഷം നടക്കുമെന്ന കാര്യത്തില്‍ യാതൊരു ഉറപ്പുമില്ലെന്ന് സംഘാടക സമിതി സിഇഒയും പറഞ്ഞിരുന്നു.

First published: April 29, 2020, 2:58 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading