തിരുവനന്തപുരം: കേരള സംസ്ഥാന സ്പോട്സ് കൗണ്‍സില്‍ അംഗങ്ങളായി ഫുട്ബോള്‍ താരം ഐ എം വിജയന്, ഒളിമ്പ്യന്‍ കെ എം ബീന മോള് എന്നിവരുള്‍പ്പടെ 12 പേരെ സംസ്ഥാന സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്തു. ഇരുവര്‍ക്കും പുറമെ വോളിബോള്‍ താരം കപില്‍ദേവ്, ബോക്സിങ്ങ് താരം കെ സി ലേഖ എന്നിവരാണ് കായികമേഖലയില്‍നിന്ന് സ്പോര്‍ട്സ് കൗണ്‍സിസില്‍ എത്തുന്നത്.
ഫുട്ബോള്‍ പരിശീലകന് വിക്ടര്‍ മഞ്ഞില, അത്ലറ്റിക്സ് പരിശീലകന് പിപി തോമസ് എന്നിവരാണ് പരിശീലനരംഗത്തു നിന്ന് കൗണ്‍സിലിലേക്ക് നാമ നിര്‍ദ്ദേശം ചെയ്യപ്പെട്ടത്. കായിക ഭരണത്തില്‍ കായിക താരങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുകയും അവരുടെ അഭിപ്രായങ്ങള്‍ ഗൗരവമായി പരിഗണിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണിതെന്ന് കായിക വകുപ്പു മന്ത്രി ഇപി ജയരാജന് ഫേസ്ബുക് പോസ്റ്റിലൂടെ വ്യക്തമാക്കി.
Also Read: രണ്ടാം ഏകദിനത്തിനിടെ ഫീല്‍ഡിങ് നിയമം ലംഘിച്ച് മാക്സ്വെല്; അമ്പയര്‍മാരുടെ അശ്രദ്ധ ഇന്ത്യക്ക് നഷ്ടമാക്കിയത് 5 റണ്സ്സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകളില്‍നിന്നുള്ള നാല് കായിക വിഭാഗം ഡയറക്ടര്‍മാരും സ്പോട്സ് ജേര്‍ണലിസ്റ്റുകളായ രണ്ടു പേരും ഉള്‍പ്പെടുന്നതാണ് 12 പേര്. കേരള കാര്‍ഷിക സര്‍വകലാശാലയിലെ ഡോ. ടി ഐ മനോജ്, കൊച്ചിന് സര്‍വകലാശാലയിലെ ഡോ. അജിത് മോഹന്‍ കെ ആര്, കേരള സര്‍വകലാശാലയിലെ ജയരാജന് ഡേവിഡ് ഡി, കേരള വെറ്ററിനറി സര്‍വകലകശാലയിലെ ഡോ. ജോ ജോസഫ് എന്നിവരാണ് നിര്‍ദ്ദേശിക്കപ്പെട്ട കായികാധ്യാപകര്‍.
മാധ്യമരംഗത്തു നിന്ന് എഎന്‍ രവീന്ദ്രദാസ്, പി കെ അജേഷ് എന്നിവരെയും കൗണ്‍സിലിലേക്ക് നാമനിര്‍ദ്ദേശം ചെയ്തതായി ഇപി ജയരാജന് വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.